Loading ...

Home sports

ഐപിഎല്‍; തകര്‍പ്പന്‍ ഡൈവിംഗ് ക്യാച്ചുമായി ദിനേഷ് കാര്‍ത്തിക്ക്

ഇന്നലെ നടന്ന മുംബൈ ഇന്ത്യന്‍സ് - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ മത്സരത്തില്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച തകര്‍പ്പന്‍ ക്യാച്ചുമായി ദിനേഷ് കാര്‍ത്തിക്ക്.മുംബൈ ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കിനെ പുറത്താക്കാനായിരുന്നു കൊല്‍ക്കത്ത നായകന്‍ കാര്‍ത്തിക്കിന്റെ തകര്‍പ്പന്‍ ഡൈവിംഗ് ക്യാച്ച്‌.

കാര്‍ത്തിക്കിന്റെ ഈ തകര്‍പ്പന്‍ ക്യാച്ച്‌ മുംബൈ ഇന്ത്യന്‍സ് ബാറ്റിംഗിന്റെ ഏഴാം ഓവറിലായിരുന്നു. പ്രസിദ് കൃഷ്ണയെറിഞ്ഞ ഓവറിന്റെ ആദ്യ പന്ത് ഡികോക്കിന്റെ എഡ്ജില്‍ തട്ടി ഫൈന്‍ ലെഗ്ഗിലേക്ക് ഉയര്‍ന്ന് പൊങ്ങി. പന്തിനെ പിന്തുടര്‍ന്ന് ഓടിയ കാര്‍ത്തിക് അവസാനം ഒരു അടിപൊളി ഡൈവിംഗ് ക്യാച്ച്‌ നേടുകയായിരുന്നു.


Related News