Loading ...

Home Gulf

റഷ്യയില്‍ വിമാനത്തിന് തീ പിടിച്ചു; 41പേര്‍ വെന്തു മരിച്ചു, അപകടം ഇടിമിന്നലേറ്റെന്ന് അഭ്യൂഹം

മോസ്‌കോയില്‍ വിമാനത്തിന് തീ പിടിച്ച്‌ 41 പേര്‍ മരിച്ചു. റഷ്യയിലെ വിമാനത്താവളത്തില്‍ നിന്ന് 78 യാത്രക്കാരുമായി മുര്‍മാന്‍ക് നഗരത്തിലേക്ക് പുറപ്പെട്ട സുഖോയ് സൂപ്പര്‍ജെറ്റ്-100 വിമാനമാണ് അപകടത്തില്‍ പെട്ടത്. ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി എട്ടരയോടെയാണ് വിമാനത്തിന് തീ പിടിച്ചത്. വിമാനം പുറപ്പെട്ടയുടനെ സിഗ്നല്‍ തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയെങ്കിലും തീ പിടിക്കുകയായിരുന്നു. വിമാനത്തില്‍ 78 യാത്രക്കാരുണ്ടായിരുന്നതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് ജീവനക്കാരുമുണ്ടായിരുന്നു. ഇടിമിന്നലേറ്റതിനെ തുടര്‍ന്നാണ് വിമാനത്തിന് തീ പിടിച്ചതെന്ന് സംഘത്തിലുണ്ടായവര്‍ പറയുന്നു.എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. പൊള്ളലേറ്റതില്‍ പലരുടെയും നില ഗുരുതരമാണ്. അപകടത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Related News