Loading ...

Home sports

ഏഷ്യന്‍ സ്‌ക്വാഷ് ചാമ്ബ്യന്‍ഷിപ്പ്; സൗരവ് ഘോഷാലിനും ജോഷ്‌ന ചിന്നപ്പയ്ക്കും കിരീടം

ക്വാലാലംപൂര്‍: ഏഷ്യന്‍ സ്‌ക്വാഷ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ സൗരവ് ഘോഷാലും ജോഷ്‌ന ചിന്നപ്പയും കിരീടം സ്വന്തമാക്കി. വനിതാ വിഭാഗത്തില്‍ ജോഷ്‌ന ചിന്നപ്പ ഹോങ്കോങ്ങിന്റെ ആനി ഔവിനെ 11-5, 8-11, 11-6, 11-6 എന്ന സ്‌കോറിനാണ് കീഴ്‌പ്പെടുത്തിയത്. നിലവിലെ ചാമ്ബ്യനായ ജോഷ്‌ന ഫൈനലില്‍ മികച്ച പ്രകടനം തന്നെ പുറത്തെടുത്തു.
പുരുഷ വിഭാഗത്തില്‍ ഹോങ്കോങ്ങിന്റെ ലിയോ ഔ ചുന്‍ മിങ്ങിനെ 11-9, 11-2, 11-8 എന്നിങ്ങനെ നേരിട്ടുള്ള സെറ്റില്‍ തോല്‍പ്പിച്ചാണ് സൗരവ് ചാമ്ബ്യനായത്. ഒരു സെറ്റിലും നാലാം സീഡായ എതിരാളിക്ക് സൗരവ് അവസരം നല്‍കിയില്ല. ആദ്യ സെറ്റില്‍ മാത്രമാണ് കാര്യമായ എതിര്‍പ്പ് നേരിടേണ്ടിവന്നത്. ആദ്യ ഏഷ്യന്‍ കിരീടത്തില്‍ ഏറെ സന്തോഷമുണ്ടെന്നും ഭാവിയില്‍ ഇത് തനിക്ക് കരുത്താകുമെന്നും സൗരവ് പറഞ്ഞു. കഴിഞ്ഞമാസം മക്കാവു ഓപ്പണില്‍ ആനിയില്‍നിന്നേറ്റ തോല്‍വിക്ക് മധുരപ്രതികാരം കൂടിയായി ജോഷ്‌ന ചിന്നപ്പയുടെ വിജയം. ഫൈനലില്‍ നന്നായാണ് കളിച്ചതെന്ന് കരുതുന്നതായി ജോഷ്‌ന പറഞ്ഞു. മുന്നൊരുക്കം നടത്തിയാണ് മത്സരത്തിനിറങ്ങിയത്. എതിരാളിയുടെ ശക്തി ദൗര്‍ബല്യങ്ങള്‍ നന്നായി അറിയാം. കിരീടം നിലനിര്‍ത്താനായതില്‍ ഏറെ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി.


Related News