Loading ...

Home Education

എസ് എസ് എല്‍ സി ഫലം ഇന്ന്; പ്ലസ്ടു എട്ടിന്

തിരുവനന്തപുരം: എസ് എസ് എല്‍ സി ഫലം ഇന്ന് ഉച്ചക്ക് രണ്ടിന് പ്രഖ്യാപിക്കും. ഇന്ന് രാവിലെ 9.30ന് പരീക്ഷാ ബോര്‍ഡ് യോഗം ചേരും. ഇതിന് ശേഷമാണ് ഫല പ്രഖ്യാപനമുണ്ടാവുക. ടി എച്ച്‌ എസ് എല്‍ സി, ടി എച്ച്‌ എസ് എല്‍ സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ് എസ് എല്‍ സി (ഹിയറിംഗ് ഇംപേര്‍ഡ്), എ എച്ച്‌ എസ് എല്‍ സി പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഇതോടൊപ്പം നടക്കും. 2,22,527 ആണ്‍കുട്ടികളും 2,12,615 പെണ്‍കുട്ടികളുമുള്‍പ്പെടെ 4,35,116 പേരാണ് എസ് എസ് എല്‍ സി പരീക്ഷ എഴുതിയത്. പരീക്ഷാ ഫലം പി ആര്‍ ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ വേഗത്തിലറിയാം. ഔദ്യോഗിക ഫല പ്രഖ്യാപനം നടന്നാലുടന്‍ ആപ്പില്‍ ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്ബര്‍ മാത്രം നല്‍കിയാലുടന്‍ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കുകൂടുന്നതിന് അനുസരിച്ച്‌ ബാന്‍ഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഫലം തടസ്സമില്ലാതെ വേഗത്തില്‍ ലഭ്യമാകും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പി ആര്‍ ഡി ലൈവ്, ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്. പി ആര്‍ ഡി ലൈവ് എന്ന മൊബൈല്‍ ആപ്പിലുംkeralapareekshabhavn.in, ssl cexam.kerala.gov.in, resustl.stichool.gov.in, resustl.kerala.nic.in, www.prd.kerala.gov.in എന്നീ സൈറ്റുകളിലും ഫലം ലഭ്യമാകും. എസ് എസ് എല്‍ സി (എച്ച്‌ ഐ), ടി എച്ച്‌ എസ് എല്‍ സി (എച്ച്‌ ഐ) റിസള്‍ട്ട് sslchiexam.kerala.gov.in ലും ടി എച്ച്‌ എസ് എല്‍ സി റിസള്‍ട്ട് thslcexam.kerala.gov.in ലും ലഭ്യമാകും. കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്)വെബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്. www.resulte.kerala.gov.in വെബ്സൈറ്റിലൂടെയും എസ് എസ് എല്‍ സി ഫലമറിയാം. ഇതിനുപുറമെ 'സഫലം 2019'എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാം. വ്യക്തിഗത റിസള്‍ട്ടിന് പുറമെ സ്‌കൂള്‍ വിദ്യാഭ്യാസ ജില്ല റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും റിസള്‍ട്ട് അനാലിസിസ് എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ മൂന്ന് മണി മുതല്‍ ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും 'Saphalam 2019' എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വി എച്ച്‌ എസ് ഇ ഫലം മേയ് എട്ടിനും പ്രസിദ്ധീകരിക്കും.
ഈ ഫലങ്ങളും ഇതേ ആപ്പില്‍ ലഭ്യമാക്കും.

Related News