Loading ...

Home Education

എസ്‌എസ്‌എല്‍സി ഫലം ഇന്ന് പ്രഖ്യാപിക്കും; ഹയര്‍ സെക്കന്ററി ബുധനാഴ്ച

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തുക. രാവിലെ ഒന്‍പതിന് പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് ഫലം അംഗീകരിക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസ മന്ത്രിക്ക് പകരം വിദ്യാഭ്യാസ സെക്രട്ടറി ആകും ഫലം പ്രഖ്യാപിക്കുക. തെരഞ്ഞെടുപ്പ് കാരണം മൂന്ന് ഘട്ടങ്ങളായാണ് ഇത്തവണ മൂല്യ നിര്‍ണ്ണയം നടത്തിയത്. എസ്‌എസ്‌എല്‍സിക്കൊപ്പം ടിഎച്ച്‌സ്‌എല്‍സി, ടിഎച്ച്‌സ്‌എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്‌എസ്‌എല്‍സി(ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്‌എസ്‌എല്‍സി എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഉണ്ടായിരിക്കുന്നതാണ്. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം സംസ്ഥാനസര്‍ക്കാരിന്‍റെ അ‍ഞ്ച് വെബ് സൈറ്റുകളിലൂടെ ഫലം അറിയാം. 1. keralapareeksahabhavan.in
2. sslcexam.kerala.gov.in
3. results.kite.kerala.gov.in
4. results.kerala.nic.in
5. prd.kerala.gov.in
അതേസമയം സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ററി പരീക്ഷാ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി, ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ററി, ആര്‍ട്ട് ഹയര്‍ സെക്കന്‍ററി പരീക്ഷകളുടെ ഫലമാണ് ബുധനാഴ്ച (08-05-19) പ്രഖ്യാപിക്കുക. പരീക്ഷാഫലങ്ങള്‍ താഴെപ്പറയുന്ന വെബ്സൈറ്റുകളില്‍ ലഭ്യമാണ്. www.dhsekerala.gov.in www.keralaresults.nic.in www.prd.kerala.gov.in www.results.itschool.gov.in

Related News