Loading ...

Home Business

സ്മാര്‍ട്ട്‌ഫോണ്‍ ചരക്ക് നീക്കത്തില്‍ മുന്നില്‍ ആപ്പിള്‍ വാച്ച്‌

മുംബൈ: സ്മാര്‍ട്ട്‌ഫോണ്‍ ചരക്ക് നീക്കത്തില്‍ 2019 ന്റെ തുടക്കത്തില്‍ ആഗോളതലത്തില്‍ ആപ്പിള്‍ വാച്ച്‌ മുന്നില്‍. കൗണ്ടര്‍ പോയിന്റ് റിസേര്‍ച്ചാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 2018 ലെ ആദ്യ തുടക്കത്തെ അപേക്ഷിച്ച്‌ സ്മാര്‍ട്ട് വാച്ചിന്റെ ചരക്ക് നീക്കത്തില്‍ 48 ശതമാനത്തിന്റെ വളര്‍ച്ച ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സാംസംഗ്, ഫിറ്റ്ബിറ്റ്, വാവെയ് തുടങ്ങിയ ബ്രാന്‍ഡുകള്‍ ചരക്ക് നീക്കത്തില്‍ അതിവേഗ വളര്‍ച്ചയുടെ പാതയിലാണ്. ആപ്പിള്‍ വാച്ചിന് നിലവില്‍ മൊത്തം ചരക്ക് നീക്കത്തിന്റെ 38.5 ശതമാനമാണുള്ളത്. സാംസംഗിന് 11.1 ശതമാനം വിഹിതമാണ് ചരക്ക് നീക്കത്തിലുള്ളത്. മൂന്നാം സ്ഥാനം ചൈനീസ് ബ്രാന്‍ഡായ ഇമൂവിനാണ്.

Related News