Loading ...

Home sports

38 വര്‍ഷത്തിനുശേഷം കൊല്‍ക്കത്തയില്‍ രാജാവെത്തി.

കൊല്‍ക്കത്ത: à´‡à´¨àµà´¤àµà´¯à´¨àµâ€ ഫുട്‌ബോളിന്റെ ഹൃദയഭൂവിലേക്ക് കളിയുടെ രാജാവ് കാല്‍തൊട്ടപ്പോള്‍ കാഴ്ചക്കാരുടെ ഹൃദയങ്ങള്‍ ഒരുമിച്ച് മന്ത്രിച്ചു: 'പെലെ, പെലെ...' à´•àµŠà´²àµâ€à´•àµà´•à´¤àµà´¤à´¯à´¿à´²àµ† നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിന് മുന്നില്‍ കാത്തുനിന്ന ആരാധകരെ ചിരിച്ചുകൊണ്ട് കൈവീശി അഭിവാദ്യംചെയ്ത് പെലെ പറഞ്ഞു: 'താങ്ക് യു കൊല്‍ക്കത്ത...'

38 വര്‍ഷത്തിനുശേഷം കൊല്‍ക്കത്തയിലെത്തിയ പെലെയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ ആരാധകരേറെ എത്തിയിരുന്നു. സംസ്ഥാന സര്‍ക്കാറിനെ പ്രതിനിധാനം ചെയ്ത് മന്ത്രി ഫിര്‍ഹാദ് ഹക്കീമും കൂടെയുണ്ടായിരുന്നു.

രാവിലെ എട്ടുമണിയോടെയാണ് പെലെ ദുബായില്‍നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ കൊല്‍ക്കത്തയിലെത്തിയത്. കറുത്ത ബ്ലേസറും ഗ്രേ ടീ ഷര്‍ട്ടുമണിഞ്ഞ്, കഴുത്തില്‍ സ്വര്‍ണക്കുരിശുമാലയും തൂക്കി ചുറുചുറുക്കോടെ അദ്ദേഹമെത്തി. ആരാധകര്‍ക്കു നടുവില്‍നിന്ന് പെലെയെ വാഹനവ്യൂഹത്തിലെത്തിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നന്നെ പണിപ്പെടേണ്ടിവന്നു.

24 മണിക്കൂറിലേറെനീണ്ട യാത്രയ്ക്കുശേഷമാണ് പെലെ ദുബായ് വഴി കൊല്‍ക്കത്തയിലെത്തിയത്. വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അരമണിക്കൂറോളം വേണ്ടിവന്നു. തുടര്‍ന്ന് വാഹനവ്യൂഹം ദക്ഷിണകൊല്‍ക്കത്തയിലെ അലിപ്പുരിലുള്ള പഞ്ചനക്ഷത്രഹോട്ടലിലേക്കു നീങ്ങി.
 
പെലെയ്‌ക്കെതിരെ 1977-ല്‍ ബൂട്ടുകെട്ടിയ ചുനി ഗോസ്വാമി അവിടെ കാത്തുനിന്നിരുന്നു. അന്നത്തെ കളിയെക്കുറിച്ച് പലകുറി പറഞ്ഞുകേട്ട അറിവുള്ള ദീപേന്ദു ബിശ്വാസും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ബ്രസീല്‍ ജേഴ്‌സിയെ അനുസ്മരിപ്പിച്ചുകൊണ്ട് മഞ്ഞപ്പൂക്കളും പച്ചയിലകളും കോര്‍ത്ത പൂച്ചെണ്ടു നല്‍കിയാണ് ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസങ്ങളിലൊന്നായ ചുനി ഗോസ്വാമി പെലെയെ വരവേറ്റത്.
 
'ഇനിയും ഫുട്‌ബോള്‍ കളിക്കുമോ' -ചുനിയുടെ തമാശ നിറഞ്ഞ ചോദ്യത്തെ പെലെ ചിരിയോടെ നേരിട്ടു. 'ഇനി വയ്യ, ഞാനത്ര ആരോഗ്യവാനല്ല' -പെലെയുടെ മറുപടി. കൗതുകത്തോടെ മറ്റൊരു ചോദ്യംകൂടി ചുനി ചോദിച്ചു: 'മെസ്സിയെ എങ്ങനെ വിലയിരുത്തുന്നു?' 'അയാള്‍ പെലെയ്ക്കും മാറഡോണയ്ക്കും അരികില്‍ നില്‍ക്കുന്ന കളിക്കാരനാണ്.' യാത്രാക്ഷീണമകറ്റാന്‍, ഹോട്ടല്‍ താജ് ബംഗാളില്‍ ഞായറാഴ്ച പൂര്‍ണസമയവും അദ്ദേഹം വിശ്രമത്തിനായി ചെലവിട്ടു.

കാളിഘട്ടില്‍നിന്ന് തുടക്കം
തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ കാളിഘട്ടിലെ ക്ഷേത്രസന്ദര്‍ശനത്തോടെയാണ് പെലെയുടെ കൊല്‍ക്കത്ത സന്ദര്‍ശനം തുടങ്ങുക. 1977-ല്‍ മോഹന്‍ ബഗാനെതിരെ ന്യൂയോര്‍ക്ക് കോസ്‌മോസിനുവേണ്ടി ബൂട്ടുകെട്ടിയ ഈഡന്‍ ഗാര്‍ഡനില്‍ അദ്ദേഹമെത്തും. ഓര്‍മകളിലൂടെ ഒരു തിരിഞ്ഞുനടത്തം. തനിക്കെതിരെ കളിച്ച ബഗാന്‍ താരങ്ങളുമായി സൗഹൃദം പങ്കുവെക്കും. പിന്നീട് അദ്ദേഹം മാധ്യമങ്ങളെ കാണും.
 
വൈകിട്ട് നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ലെജന്‍ഡ്‌സ് നൈറ്റ് എന്ന പേരില്‍ മുഖാമുഖം പരിപാടിയുണ്ട്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണ് ചോദ്യകര്‍ത്താവ്. ഓസ്‌കര്‍ ജേതാവ് എ.ആര്‍.റഹ്മാനും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ചടങ്ങില്‍ പങ്കെടുക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെ ടെന്നീസ് താരം റാഫേല്‍ നഡാലും ഇതിഹാസങ്ങളുടെ കൂടിക്കാഴ്ചയില്‍ പങ്കുചേരും.

ഐ.എസ്.എല്‍. ഡേ
ചൊവ്വാഴ്ച രാവിലെ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ക്യാമ്പിലെത്തുന്ന പെലെ കളിക്കാരുമായി കുറച്ചുനേരം ചെലവിടും. വൈകീട്ട് സാള്‍ട്ട്‌ലേക്കില്‍ ഐ.എസ്.എല്‍. ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും റണ്ണറപ്പുകളായ കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള മത്സരത്തില്‍ മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുക്കും. ഫുട്‌ബോള്‍ രാജാവിനു മുന്നില്‍ പന്തുതട്ടാനുള്ള അസുലഭാവസരമാണ് അത്‌ലറ്റിക്കോയിലെയും ബ്ലാസ്റ്റേഴ്‌സിലെയും താരങ്ങള്‍ക്കു കൈവന്നിരിക്കുന്നത്. നിറഞ്ഞുകവിയുന്ന സാള്‍ട്ട് ലേക്ക് സ്റ്റേഡിയമാകും അവിടെ പെലെയെ വരവേല്‍ക്കുക.

Related News