Loading ...

Home National

ഫോനി ചുഴലിക്കാറ്റ്: ഇതുവരെ 34 മരണം

ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റില്‍ ഒഡീഷയില്‍ ഇതുവരെ 34 മരണം. ദുരിതബാധിതര്‍ക്ക് അരിയും പണവും മറ്റും അടങ്ങിയ ദുരിതാശ്വാസ പാക്കേജ് മുഖ്യമന്ത്രി നവീന്‍ പട്നായിക് പ്രഖ്യാപിച്ചു. ഏറ്റവും കൂടുതല്‍ കെടുതി ഉണ്ടായ പുരി അടക്കമുള്ള പ്രദേശങ്ങളില്‍ ഓരോ കുടുംബത്തിനും 50 കിലോ അരിയും 2000 രൂപയും പോളിത്തീന്‍ ഷീറ്റും നല്‍കും. ദുരിതമുണ്ടായ മറ്റിടങ്ങളില്‍ ഒരു മാസത്തെ റേഷനരി വിഹിതവും 1000 രൂപയും ഷീറ്റുമാണ് നല്‍കുക. അത്ര രൂക്ഷമായി ബാധിച്ചിട്ടില്ലാത്ത സ്ഥലങ്ങളില്‍ ഒരു മാസത്തെ അരി വിഹിതവും 500 രൂപയും നല്‍കും. പൂര്‍ണമായി നശിച്ച വീടിന് 95,100 രൂപയും ഭാഗികമായി നശിച്ചതിന് 52,000 രൂപയും ചെറിയ നാശമുണ്ടായവയ്ക്ക് 3200 രൂപയും സഹായം നല്‍കും. ഒരു കോടി ജനങ്ങളെയാണ് ഫോനി വലച്ചത്. പുരിയില്‍ 70% സ്ഥലങ്ങളിലും ശുദ്ധജലവിതരണം പുനഃസ്ഥാപിച്ചു. തലസ്ഥാനത്ത് 40 ശതമാനവും. 15 ദിവസത്തേയ്ക്ക് പാചകം ചെയ്ത ഭക്ഷണം നല്‍കാനും നടപടിയെടുത്തിട്ടുണ്ട്. 3 ദിവസമായിട്ടും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല. ഈസ്റ്റ് കോസ്റ്റ് റെയില്‍വേ സര്‍വീസ് ഭാഗികമായി പുനരാരംഭിച്ചു. മൊബൈല്‍ സേവനവും ഭാഗികമാണ്. വിമാനത്താവളത്തില്‍ കാര്യമായ നാശമുണ്ടായെങ്കിലും സര്‍വീസ് വീണ്ടും ആരംഭിക്കാനായിട്ടുണ്ട്.

Related News