Loading ...

Home health

കുടലിലെ കാന്‍സര്‍; പ്രധാനപ്പെട്ട ലക്ഷണങ്ങള്‍

ഇന്ന് യുവാക്കള്‍ക്കിടയില്‍ കുടലിലെ കാന്‍സര്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ജീവിതശെെലിയില്‍ വന്ന മാറ്റങ്ങള്‍ തന്നെയാണ് കുടലിലെ കാന്‍സര്‍ ഉണ്ടാകുന്നതിന്റെ പ്രധാന കാരണമായി പറയുന്നത്. പാരമ്ബര്യവും ഒരു കാരണമായി പറയുന്നുണ്ട്. തുടക്കത്തിലെ രോ​ഗം തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ മാറ്റാവുന്ന രോ​ഗമാണ് കാന്‍സര്‍.ദഹനമില്ലായ്മയും രക്തസ്രാവവും ശരീരഭാരം ക്രമാതീതമായി കുറയുകയും ചെയ്യുന്നതാണ് പ്രധാന രോഗലക്ഷണങ്ങള്‍. എന്നാല്‍ പലപ്പോഴും ഉദരസംബന്ധമായ മറ്റുരോഗങ്ങളാണെന്ന് കരുതി ചികിത്സ വൈകുന്നത് അപകടകരമാണ്. കുടലിലെ മുഴകള്‍ പരിശോധനയിലൂടെ കണ്ടെത്താന്‍ കഴിയുകയും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനും സാധിക്കും.എന്നാല്‍ സാധാരണയായി പലരും കൃത്യമായി ചികിത്സ തേടാറില്ല. അതിനാല്‍ തന്നെ മാസങ്ങള്‍ കഴിയും രോഗം തിരിച്ചറിയാന്‍. മുപ്പതിനും നാല്‍പതിനും വയസിനിടയിലുള്ളവരിലാണ് കുടലിലെ കാന്‍സര്‍ കൂടുതലായി കണ്ട് വരുന്നത്. കുടലിലെ ക്യാന്‍സര്‍ ബാധിച്ചവരില്‍ ശാസ്ത്രക്രിയയ്ക്കും കീമോതെറാപ്പിക്കും ശേഷം നട്സ് പതിവായി കഴിച്ചാല്‍ അര്‍ബുദം വീണ്ടും വരാനുള്ള സാധ്യത കുറവാണെന്ന് യേല്‍ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ബദാം, വാള്‍നട്ട്, ഹേസല്‍ നട്ട്, അണ്ടിപ്പരിപ്പ് എന്നിവ കഴിച്ചാല്‍ കുടലിലെ അര്‍ബുദം വരാനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു.

Related News