Loading ...

Home sports

പകരം വീട്ടി മുംബൈ ; കൊല്‍ക്കത്ത പുറത്ത്

കൊല്‍ക്കത്തയില്‍ വെച്ച്‌ തങ്ങളെ തകര്‍ത്ത നൈറ്റ് റൈഡേഴ്സിനെ സ്വന്തം തട്ടകത്തില്‍ നാണം കെടുത്തി മുംബൈ ഇന്ത്യന്‍സ്‌. വാംഖഡെയില്‍ ഇന്നലെ നടന്ന പോരാട്ടത്തില്‍ 9 വിക്കറ്റിന്റെ ഉജ്ജ്വല ജയമാണ് മുംബൈ നേടിയത്‌. പരാജയത്തോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫിലെത്താതെ പുറത്താവുകയും ചെയ്തു. മത്സരത്തില്‍ ആദ്യംബാറ്റ് ചെയ്ത കൊല്‍ക്കത്ത 133/7 എന്ന സ്കോര്‍ നേടിയപ്പോള്‍, മുംബൈ 16.1 ഓവറില്‍ വിജയത്തിലെത്തി. വാംഖഡെ സ്റ്റേഡിയത്തില്‍ വെച്ച്‌ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 133-7 (20) റണ്‍സാണ് നേടിയത്. 41 റണ്‍സ് നേടിയ ക്രിസ് ലിന്നാണ് ടോപ് സ്കോറര്‍.
സ്വന്തം തട്ടകത്തില്‍ ടോസ് നേടിയ മുംബൈ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 29 പന്തില്‍ 41 റണ്‍സാണ് ക്രിസ് ലിന്‍ നേടിയത്. മറുവശത്ത് 47 പന്ത് നേരിട്ട് 40 റണ്‍സ് മാത്രമാണ് റോബിന്‍ ഉത്തപ്പ നേടിയത്. നിതീഷ് റാണ 13 പന്തില്‍ 26 റണ്‍സ് നേടി. മുംബൈയ്ക്ക് വേണ്ടി ലസിത് മലിംഗ മൂന്നു വിക്കറ്റുകള്‍ നേടി.
വിജയ ലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് വേണ്ടി ഡികോക്കും (30 റണ്‍സ്), രോഹിത് ശര്‍മ്മയും (55 റണ്‍സ്) ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 46 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൂന്നാമനായി ബാറ്റിംഗിനിറങ്ങിയ സൂര്യകുമാര്‍ യാദവ് 27 പന്തില്‍ 46 റണ്‍സ് നേടിയതോടെ ടീം വളരെ വേഗം വിജയത്തിലെത്തുകയായിരുന്നു.

Related News