Loading ...

Home sports

ഐപിഎല്‍: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ മുംബൈ ഇന്ത്യന്‍സിന് ഒമ്ബതുവിക്കറ്റ് വിജയം; ഹൈദരാബാദ് പ്ലേ ഓഫില്‍

മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ മുംബൈ ഇന്ത്യന്‍സിന് ഒമ്ബതുവിക്കറ്റ് വിജയം നേടി. അതേസമയം പ്ലേ ഓഫില്‍ കയറാനാവാതെ കൊല്‍ക്കത്ത മടങ്ങിയിരിക്കുന്നു. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് 20 ഓവറില്‍ ഏഴുവിക്കറ്റിന് 133, മുംബൈ ഇന്ത്യന്‍സ് 16.1 ഓവറില്‍ ഒരുവിക്കറ്റിന് 134 എന്ന രീതിയിലാണ് സ്‌കോര്‍. മുംബൈയെ പരാജയപ്പെടുത്തിയിരുന്നെങ്കില്‍ കൊല്‍ക്കത്തയ്ക്ക് 14 പോയിന്റോടെ പ്ലേ ഓഫില്‍ എത്താന്‍ സാധിക്കുമായിരുന്നു. അതേസമയം മുംബൈയ്ക്ക് മുന്നില്‍ വീണതോടെ കൊല്‍ക്കത്തയ്ക്ക് പുറത്തേക്കുള്ള വാതില്‍ തുറക്കുകയായിരുന്നു. ഇതോടെ ഹൈദരാബാദ് സണ്‍റൈസസ് അപ്രതീക്ഷിതമായി പ്ലേ ഓഫില്‍ കയറി. കൊല്‍ക്കത്ത, ഹൈദരാബാദ്, പഞ്ചാബ് എന്നീ ടീമുകള്‍ക്കു 12 പോയിന്റ് വീതമാണ് നേടിയിരുന്നത്. എന്നാല്‍ ഉയര്‍ന്ന റണ്‍നിരക്ക് ഹൈദരാബാദിനെ തുണക്കുകയായിരുന്നു. മികച്ച വിജയം സ്വന്തമാക്കിയ മുംബൈ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ടോസ് നേടിയ മുംബൈ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. കൊല്‍ക്കത്തയുടെ ക്രിസ് ലിന്‍ (29 പന്തില്‍ 41), റോബിന്‍ ഉത്തപ്പ (47 പന്തില്‍ 40), നിതിഷ് റാണ (13 പന്തില്‍ 26) എന്നിവരേ രണ്ടക്കം കടന്നുള്ളൂ. മറുപടിയായി ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്ക് (23 പന്തില്‍ 30), രോഹിത് ശര്‍മ (48 പന്തില്‍ 55), സൂര്യകുമാര്‍ യാദവ് (27 പന്തില്‍ 46) എന്നിവര്‍ തിളങ്ങിയതോടെ മുംബൈക്ക് ഒരുഘട്ടത്തിലും ജയത്തേക്കുറിച്ച്‌ ആശങ്കയുണ്ടായില്ല. ഹാര്‍ദിക് പാണ്ഡ്യ ക്രുണാല്‍ പാണ്ഡ്യ സഹോദര സഖ്യമാണ് കൊല്‍ക്കത്തയെ തകര്‍ത്തത്. ഹാര്‍ദിക് കളിയിലെ താരമായി.

Related News