Loading ...

Home sports

ഐപിഎല്‍ പ്ലേ ഓഫ് പട്ടികയായി; ചെന്നൈയെ വീഴ്ത്തി മുംബൈ ഒന്നാം സ്ഥാനത്ത്

ഐപിഎല്ലിലെ പ്രഥമ റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചതോടെ പ്ലേ ഓഫ് പട്ടികയായി. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ഡെല്‍ഹി ക്യാപിറ്റല്‍സ്, സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളാണ് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയത്. അവസാന മത്സരത്തിലെ ജയത്തോടെ മുംബൈ ചെന്നൈയെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തി. ഡല്‍ഹി മൂന്നാം സ്ഥാനത്തും ഹൈദരാബാദ് നാലാം സ്ഥാനത്തുമാണ്. കൊല്‍ക്കത്തയുമായി ഒരേ പോയിന്റ് പങ്കിട്ടുവെങ്കിലും നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിലാണ് ഹൈദരാബാദ് അവസാന നാലിലേക്ക് യോഗ്യത നേടിയത്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മികച്ച പ്രകടനമാണ് സീസണില്‍ എടുത്തു പറയേണ്ടത്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചാണ് അവര്‍ പ്ലേ ഓഫ് യോഗ്യത നേടിയിരിക്കുന്നത്. 14 മത്സരങ്ങളില്‍ 9 എണ്ണത്തിലും വിജയിക്കാന്‍ ഡല്‍ഹിക്ക് സാധിച്ചു. ചെന്നൈ, മുംബൈ, ഡല്‍ഹി ടീമുകള്‍ക്ക് 18 വീതം പോയിന്റാണ് ഉള്ളത്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവാണ് സീസണില്‍ ഏറ്റവും നിരാശപ്പെടുത്തിയ ടീം. 14 മത്സരങ്ങളില്‍ വെറും അഞ്ച് മത്സരങ്ങള്‍ മാത്രം ജയിച്ച ടീം അവസാന സ്ഥാനക്കാരായാണ് ലീഗ് മത്സരങ്ങള്‍ അവസാനിപ്പിച്ചത്. ആറാം സ്ഥാനത്ത് കിംഗ്‌സ് ഇലവന്‍ പഞ്ചാബും ഏഴാം സ്ഥാനത്ത് രാജസ്ഥാനും എട്ടാം സ്ഥാനത്ത് ബംഗളൂരുവുമാണ്.

Related News