Loading ...

Home sports

ചെന്നൈയ്ക്ക് കനത്ത തിരിച്ചടി ; സൂപ്പര്‍ താരം ഐപിഎല്ലില്‍ നിന്ന് പുറത്തായേക്കും

തോളിന് പരിക്കേറ്റ ചെന്നൈ സൂപ്പര്‍ കിംഗ്സ് സൂപ്പര്‍ താരം കേദാര്‍ ജാദവ് ഈ സീസണ്‍ ഐപിഎല്ലില്‍ ഇനി കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്‌. കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ഇന്നലെ നടന്ന മത്സരത്തിലായിരുന്നു ജാദവിന്റെ തോളിന് പരിക്കേറ്റത്.‌ ഇന്ത്യയുടെ ലോകകപ്പ് ടീമിലുമുള്ള ജാദവിന് പരിക്കേറ്റിരിക്കുന്നത് ഇന്ത്യന്‍ ആരാധകരെ മുഴുവന്‍ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിന് ശേഷം ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗ് തന്നെയാണ് ജാദവിന്റെ പരിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടത്. ഇന്ന് താരത്തെ എക്സ് റേയ്ക്കും, സ്കാനിംഗിനും വിധേയനാക്കുമെന്ന് പറഞ്ഞ ഫ്ലെമിംഗ്, സീസണില്‍ ഇനി അദ്ദേഹം ചെന്നൈ ടീമില്‍ കളിക്കുന്ന കാര്യം സംശയത്തിലാണെന്നും വ്യക്തമാക്കി. പഞ്ചാബിനെതിരായ അവസാന ലീഗ് മത്സരത്തില്‍ ഡീപ്പ്‌സ്ക്വയര്‍ ലെഗ് ബൗണ്ടറിക്കിടെ ഫീല്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു ജാദവിന്റെ ഇടത് തോളിന് പരിക്ക് പറ്റിയത്. ഡ്വെയിന്‍ ബ്രാവോ യായിരുന്നു ഈ സമയം പന്തെറിഞ്ഞ് കൊണ്ടിരുന്നത്. ബ്രാവോയുടെ പന്തില്‍ പഞ്ചാബിന്റെ നിക്കോളാസ് പുറാന്‍ രണ്ട് റണ്ണെടുക്കുന്നത് തടയുന്നതിന് വേണ്ടി ജഡേജ നല്‍കിയ അതിവേഗ ത്രോ പിടിക്കാന്‍ ബ്രാവോയ്ക്ക് കഴിഞ്ഞില്ല. ഈ പന്ത് തടയാനുള്ള ജാദവിന്റെ ഡൈവിംഗ് ശ്രമമാണ് പരിക്കില്‍ കലാശിച്ചത്. തോളിടിച്ച്‌ വീണ ജാദവ് വേദന കൊണ്ട് പുളയുകയും, പിന്നാലെ ടീം ഫിസിയോയ്ക്കൊപ്പം ഗ്രൗണ്ട് വിടുകയുമായിരുന്നു. തുടര്‍ന്ന് ഫീല്‍ഡ് ചെയ്യാനും താരം എത്തിയിരുന്നില്ല.

Related News