Loading ...

Home special dish

രുചികരമായ ഏത്തപ്പഴം കടലറ്റ് ഉണ്ടാക്കിയാലോ

അതിഥികൾ വന്നാലും, ചായക്കും കഴിക്കാനും കിടിലൻ സ്നാക് തയ്യാറാക്കിയാലോ. ഏത്തപ്പഴം കൊണ്ട് വെറൈറ്റി കട് ലറ്റ് ആയാലോ. കഴിക്കാനും രുചികരമാണ്. കുട്ടികൾക്കും മുതിർന്നവർക്കും വേഗം ഇഷ്ടപ്പെടും

ഹൈലൈറ്റ്സ്

  • അതിഥികൾ വന്നാൽ ചായക്ക് എന്ത് നൽകുമെന്ന കൺഫ്യൂഷനിലാണോ
  • ഏത്തപ്പഴം കൊണ്ട് വെറൈറ്റി കട് ലറ്റ് ഉണ്ടാക്കിയാലോ
  • കുട്ടികൾക്കും മുതിർന്നവർക്കും വേഗം ഇഷ്ടപ്പെടും
അതിഥികൾ വന്നാൽ അടിപൊളി ഏത്തപ്പഴം കട് ലറ്റ് വിളമ്പിയാലോ

ചേരുവകൾ


ഏത്തപ്പഴം - കാൽകിലോ

മുട്ട -ഒരെണ്ണം

കശുവണ്ടിപ്പരിപ്പ് -15 എണ്ണം 

മുന്തിരി -25 ഗ്രാം

ഏലയ്ക്ക -2

നെയ്യ് -2 സ്പൂണ്‍

പഞ്ചസാര -2 ടേബിൾസ്പൂണ്‍

ബ്രെഡ് പൊടി 

തയ്യാറാക്കുന്ന വിധം

നേന്ത്രപ്പഴം പുഴുങ്ങിയെടുത്ത് നടുവിലെ കുരു കളഞ്ഞ് ഉടച്ചെടുക്കണം. മറ്റൊരു പാത്രത്തിൽ നെയ്യ് ചൂടാക്കി മുന്തിരി, കശുവണ്ടിപ്പരിപ്പ് എന്നിവയിട്ട് വറുത്തെടുക്കുക. ഉടച്ച പഴത്തില്‍ ബ്രെഡ് ഒഴികെയുള്ള എല്ലാ ചേരുവകളും, ഏലയ്ക്ക പൊടിച്ചതും .കൂട്ടിച്ചേര്‍ക്കുക. എണ്ണ തിളപ്പിച്ച് പഴക്കൂട്ട് വട്ടത്തില്‍ ആക്കി ബ്രെഡ്തരിയിൽ മുക്കി വറുത്തെടുക്കുക.



Related News