Loading ...

Home USA

യുഎസില്‍ തൊഴിലില്ലായ്മാ നിരക്കില്‍ കുറവ്

വാഷിങ്ടണ്‍ ഡിസി: യുഎസിലെ തൊഴിലില്ലായ്മാ നിരക്കില്‍ കുറവ് രേഖപ്പെടുത്തി. ഏപ്രിലിലെ കണക്കനുസരിച്ച്‌ 49 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണെത്തിയത്. 3.8 ശതമാനമായിരുന്ന നിരക്ക് 3.6 ശതമാനത്തിലെത്തി നില്‍ക്കുകയാണിപ്പോള്‍. 1969നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ മാസം ഏകദേശം 4,90,000 പേര്‍ വിരമിച്ചതാണ് ഇത്രയും വലിയ കുറവിന് ഏപ്രില്‍ സാക്ഷ്യം വഹിക്കാന്‍ കാരണമായത്. പുതുതായി 2.63,000 തൊഴിലസവരങ്ങള്‍ കഴിഞ്ഞ മാസം സൃഷ്ടിക്കപ്പെടുകയും ചെയ്തു. ശരാശരി ശമ്ബള വരുമാനത്തില്‍ 3.2 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്.

Related News