Loading ...

Home National

ബിജെപി വന്‍ പരാജയം ഏറ്റുവാങ്ങേണ്ടിവരും; മോഡി പുറത്തുപോകും: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി> ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ പരാജയം ഏറ്റുവാങ്ങേണ്ടിവരുമെന്നും നരേന്ദ്രമോഡി പുറത്തുപോകുമെന്നും കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍ ഇതാണെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തിന്‌ എന്തുവേണം എന്നതിനെ കുറിച്ച്‌ മോഡിക്ക്‌ പദ്ധതികളില്ല. സൈന്യം മോഡിയുടെ സ്വകാര്യ സ്വത്തല്ല.യുപിഎ കാലത്തും സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌ നടത്തി. എന്നാല്‍ അത് നടത്തിയത്‌ കോണ്‍ഗ്രസ്‌ അല്ല; സൈന്യമാണ്‌. 70 വര്‍ഷമായി ഇന്ത്യന്‍ സൈന്യത്തിന്‌ നല്ല ട്രാക്ക്‌ റെക്കോര്‍ഡ്‌ ഉണ്ട്‌. ആ സൈന്യത്തെ രാഷ്‌ ട്രീയവത്‌കരിക്കരുത്‌. തൊഴിലില്ലായ്മയാണ്‌ രാജ്യത്തെ പ്രധാന പ്രശ്‌നം. എന്നാല്‍ അതേ പറ്റി മോഡി ഒന്നും പറയുന്നില്ല. ഇന്ത്യന്‍ സാമ്ബത്തിക രംഗത്തെ മോഡി തകര്‍ത്തു കളഞ്ഞു. പ്രതിപക്ഷത്തെ അഭിമുഖീകരിക്കാന്‍ മോഡിക്ക്‌പേടിയാണ്‌. ചൗക്കിദാര്‍ കള്ളന്‍ തന്നെയാണ്‌. റഫേല്‍ ഇടപാടില്‍ 30,000 കോടിയുടെ തട്ടിപ്പ്‌ നടത്തി. കോണ്‍ഗ്രസ്‌ അവതരിപ്പിക്കുന്ന 'ന്യായ്‌ പദ്ധതി'യില്‍ വലിയ പ്രതീക്ഷയുണ്ട്‌. തെരഞ്ഞെടുപ്പില്‍ ജയിക്കുക എന്നത്‌ തന്നെയാണ്‌ മുഖ്യലക്ഷ്യമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

Related News