Loading ...

Home sports

ഐപിഎല്ലില്‍ താന്‍ കണ്ട ഏറ്റവും മികച്ച ഇന്നിംഗ്സ് അത് ; മനസ് തുറന്ന് യുവി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ താന്‍ കണ്ടിട്ടുള്ള ഏറ്റവും മികച്ച ഇന്നിംഗ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഹാര്‍ദിക് പാണ്ട്യ നേടിയ 91 റണ്‍സ് ഇന്നിങ്സായിരുന്നുവെന്ന് മുംബൈ ഇന്ത്യന്‍സിന്റെ ഇന്ത്യന്‍ സൂപ്പര്‍ താരം‌ യുവരാജ്‌സിംഗ്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മുംബൈ ടീമംഗംകൂടിയായ യുവി, സഹതാരത്തിന്റെ ഇന്നിംഗ്സിനെ വാനോളം പുകഴ്ത്തിയത്. കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തിന് മുന്‍പുള്ള ദിനം താന്‍ ഹാര്‍ദിക്കുമായി സംസാരിച്ചിരുന്നെന്നും, ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഈ മത്സരത്തില്‍ തിളങ്ങാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നെന്ന് പറഞ്ഞിരുന്നതായും യുവി വെളിപ്പെടുത്തി. തകര്‍പ്പന്‍ ഫോമിലൂടെയാണ് പാണ്ട്യ കടന്ന് പോകുന്നതെന്ന് പറഞ്ഞ യുവി, കൊല്‍ക്കത്ത യ്ക്കെതിരെ ഹാര്‍ദിക് കാഴ്ച വെച്ച 34 ബോളിലെ 91 റണ്‍സ് പ്രകടനം ഐപിഎല്ലില്‍ താന്‍ കണ്ടിട്ടുള്ള ഏറ്റവും മികച്ച ഇന്നിംഗ്സാണെന്നും, അതിന് കാരണം അദ്ദേഹം ഈ മത്സരത്തില്‍ നേരിട്ടത് നാല് ക്വാളിറ്റി ബോളര്‍മാരെയായിരുന്നു എന്നതാണെന്നും യുവി കൂട്ടിച്ചേര്‍ത്തു.

Related News