Loading ...

Home Gulf

അബൂദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 15 മില്യണ്‍ ദിര്‍ഹം അടിച്ചത് ഇന്ത്യക്കാരന്; ഭാഗ്യവാനെ അന്വേഷിക്കുന്നു

അബൂദാബി: (www.kasargodvartha.com 04.05.2019) അബൂദാബി ഫ്രൈഡേ ബിഗ് മണി നറുക്കെടുപ്പില്‍ 15 മില്യണ്‍ ദിര്‍ഹം അടിച്ചത് ഇന്ത്യക്കാരന്. ഷാര്‍ജയില്‍ നിന്നുള്ള ഇന്ത്യന്‍ പൗരനായ കെ എസ് ഷോജിത്തിനാണ് 15 മില്യണ്‍ ദിര്‍ഹം നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചത്. ടിക്കറ്റ് നമ്ബര്‍ 030510 നാണ് സമ്മാനം. ബിഗ് ടിക്കറ്റ് അധികൃതര്‍ ഷോജിത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ല.

ഇദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമം തുടരുകയാണ്. ഏപ്രില്‍ ഒന്നിനാണ് ഷോജിത്ത് ടിക്കറ്റെടുത്തത്. അബൂദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് ടിക്കറ്റ് വിതരണം. 500 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്.

Related News