Loading ...

Home sports

മുംബൈ ടീമില്‍ ഈ താരം വേണം ; പ്രതിഷേധവുമായി ആരാധകര്‍

മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ പ്ലേയിംഗ് ഇലവനില്‍ യുവരാജ് സിംഗിനെ ഉള്‍പ്പെടുത്തണമെന്ന് ആരാധകര്‍. മധ്യനിരയില്‍ മറ്റ് താരങ്ങളെല്ലാം തുടര്‍ച്ചയായി നിരാശപ്പെടുത്തുമ്ബോള്‍ യുവിക്ക് ഒരവസരം കൂടി നല്‍കുന്നതില്‍ എന്താണ് പ്രശ്നമുള്ളത് എന്നാണ് ആരാധകരുടെ ചോദ്യം. ടീമിന്റെ ട്വിറ്റര്‍ അക്കൗണ്ടിലും ഫേസ്ബുക്ക് പേജിലുമൊക്കെ ഈ ആവശ്യവുമായി ആരാധകര്‍ രംഗത്തെത്തിക്കഴിഞ്ഞു. ഒരു കോടി രൂപയ്ക്ക് ഈ‌ സീസണ്‍ ഐപിഎല്‍ ലേലത്തില്‍ നിന്ന് മുംബൈ സ്വന്തമാക്കിയ യുവി സീസണില്‍ ഇത് വരെ നാല് ഇന്നിംഗ്സുകള്‍മാത്രമാണ് കളിച്ചത്. ഇത്രയും ഇന്നിംഗ്സുകളില്‍ നിന്ന് 98 റണ്‍സ് മാത്രം നേടിയ താരത്തെ പിന്നീട് പ്ലേയിംഗ് ഇലവനില്‍ നിന്നൊഴിവാക്കുകയായിരുന്നു. യുവിക്ക് പിന്നാലെ മധ്യനിരയില്‍ മുംബൈ പരീക്ഷിച്ച ഇഷാന്‍ കിഷന്‍, ബെന്‍കട്ടിംഗ്, സൂര്യ കുമാര്‍ യാദവ് എന്നിവരൊക്കെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. ഈ സാഹചര്യത്തിലാണ് യുവിക്ക് ഒരവസരം കൂടി നല്‍കണമെന്ന ആവശ്യവുമായി ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്.

Related News