Loading ...

Home special dish

ഹെല്‍ത്തി ആന്‍ഡ് ടേസ്റ്റി ഫ്രൂട്ട് സാലഡ് വീട്ടില്‍ തന്നെയുണ്ടാക്കാം

കടയില്‍ കിട്ടുന്നതിനേക്കാള്‍ സ്വാദിഷ്ടമായി ഫ്രൂട്ട് സലാഡ് വീട്ടില്‍ തന്നെ ഉണ്ടാക്കിയാലോ. കെമിക്കലുകളും ഇല്ല ചിലവും കുറവ്. റെസിപ്പി വായിക്കാം. ആവശ്യമുള്ള ചേരുവകള്‍ 1. റോബസ്റ്റ നന്നായി പഴുത്തത് - മൂന്ന് തണുത്ത പാല്‍ - ഒരു കപ്പ് 2. തേന്‍ - കാല്‍ കപ്പ് കുങ്കുമപ്പൂവ് - ഒരു നുള്ള്, രണ്ടു വലിയ സ്പൂണ്‍ ചൂടുപാലില്‍ കുതിര്‍ത്തത് 3. മുന്തിരി പൊടിയായി അരിഞ്ഞത് - കാല്‍ കപ്പ് സ്ട്രോബെറി പൊടിയായി അരിഞ്ഞത് - കാല്‍ കപ്പ് മാമ്ബഴം പൊടിയായി അരിഞ്ഞത് - കാല്‍ കപ്പ് റാസ്പ്ബെറി പൊടിയായി അരിഞ്ഞത് - രണ്ടു വലിയ സ്പൂണ്‍ ആപ്പിള്‍ പൊടിയായി അരിഞ്ഞത് - കാല്‍ കപ്പ് ബദാം നുറുക്കിയത് - ഒരു വലിയ സ്പൂണ്‍ പിസ്ത നുറുക്കിയത്, കശുവണ്ടിപ്പരിപ്പ് നുറുക്കിയത് - ഓരോ വലിയ സ്പൂണ്‍ 4. വനില ഐസ്ക്രീം - ഒരു സ്കൂപ്പ് 5. മാതളനാരങ്ങ അല്ലികള്‍ - കാല്‍ കപ്പ് പാകം ചെയ്യുന്ന വിധം പാലും പഴവും നന്നായി അടിച്ചു യോജിപ്പിക്കുക. ഇതിലേക്കു തേനും കുങ്കുമപ്പൂവു കുതിര്‍ത്തതും ചേര്‍ത്തു നന്നായി ഇളക്കണം. ഇതില്‍ മൂന്നാമത്തെ ചേരുവ ചേര്‍ത്തു നന്നായി ഇളക്കുക. വിളമ്ബാനുള്ള ബൗളിലാക്കി ഒരു സ്കൂപ്പ് വനില ഐസ്ക്രീം വച്ച ശേഷം മുകളില്‍ മാതളനാരങ്ങയുടെ അല്ലികള്‍ വച്ച്‌ അലങ്കരിക്കാം.

Related News