Loading ...

Home special dish

രുചിയേറും പഴം നുറുക്ക്

കുഞ്ഞുങ്ങള്‍ക്ക് നല്‍കാവുന്ന ഏറ്റവും നല്ല നാലുമണി പലഹാരങ്ങളിലൊന്നാണ് പഴം നുറുക്ക് , വീട്ടിലുണ്ടാക്കുന്ന രുചികരമായ പഴം നുറുക്ക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം……. പഴം നുറുക്ക് തയ്യാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍ ഏത്തപ്പഴം - 4
നെയ്യ് - 3 ടേബിള്‍ സ്പൂണ്‍
ശര്‍ക്കര ഉരുക്കിയത് - 2 ടേബിള്‍ സ്പൂണ്‍
ഏലയ്ക്ക പൊടിച്ചത് - അര ടീസ്പൂണ്‍
പഴം നുറുക്ക് തയ്യാറാക്കുന്ന വിധം വറുത്ത് എടുക്കേണ്ടവ ഒരു പാനില്‍ നെയ്യൊഴിച്ച്‌ ചൂടാകുമ്ബോള്‍ പഴം വലിയ കഷണങ്ങളാക്കി മുറിച്ചത് ചേര്‍ത്ത് അടച്ചു ചെറു തീയില്‍ വേവിക്കുക, വെന്തശേഷം ശര്‍ക്കരപാനീയും ഇതിലേക്ക് ചേര്‍ത്ത് തുറന്നു വച്ച്‌ പാനികുറച്ച്‌ വറ്റിച്ചെടുക്കാം. ഏലയ്ക്കാപ്പൊടി വിതറി തീ ഓഫ് ചെയ്തെടുത്താല്‍ രുചികരമായ പഴം നുറുക്ക് റെ‍ഡി. പഴം പുഴുങ്ങിയത് നെയ്യില്‍ വഴറ്റിയും പഴം നുറുക്ക് തയാറാക്കാം…..

Related News