Loading ...

Home health

എച്ച്‌ 1 എന്‍ 1; ലക്ഷണങ്ങളും പ്രതിരോധമാര്‍​ഗങ്ങളും

മലപ്പുറം പാണ്ടിക്കാട് എ ആര്‍ ക്യാമ്ബില്‍ മൂന്ന് പേര്‍ക്ക് കൂടി എച്ച്‌ 1 എന്‍ 1 സ്ഥിരീകരിച്ചു. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് ജോലി കഴിഞ്ഞെത്തിയവര്‍ക്കാണ് പനി ബാധിച്ചത്. ക്യാമ്ബിലെ നൂറോളം പേര്‍ക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് മണിപ്പാലില്‍ നടത്തിയ പരിശോധനയിലാണ് എച്ച്‌ 1 എന്‍ 1 ആണെന്ന് കണ്ടെത്തിയത്. പത്ത് പേരുടെ സാംപിള്‍ പരിശോധിച്ചപ്പോഴാണ് ആറ് പേരില്‍ എച്ച്‌ 1 എന്‍ 1 കണ്ടെത്തിയത്. സ്വൈന്‍ ഇന്‍ഫ്ളുവന്‍സ അല്ലെങ്കില്‍ പന്നിപ്പനി അല്ലെങ്കില്‍ എച്ച്‌ വണ്‍ എന്‍ വണ്‍ ഇന്‍ഫ്ളുവന്‍സ എന്ന അസുഖം 2009 മുതല്‍ അന്താരാഷ്ട്രതലത്തില്‍ പകര്‍ച്ചവ്യാധിയായി റിപ്പോര്‍ട്ടു ചെയ്തിട്ടുളളതാണ്. RNA വൈറസുകളുടെ ഗണത്തില്‍പ്പെടുന്ന ഒരു ഇന്‍ഫ്ളുവന്‍സ വൈറസാണിത്. പന്നികളിലും മറ്റും വളരെ വേഗത്തില്‍ പകരുന്ന ഈ വൈറസ് മനുഷ്യരില്‍ ശ്വാസകോശരോഗങ്ങളുണ്ടാക്കുന്നു. പന്നിപ്പനി വൈറസ് ബാധയുള്ള ഒരു രോഗിയുടെ ശ്വാസകോശ സ്രവങ്ങളില്‍ക്കൂടിയാണ് ഇതു പകരുന്നത്. അസുഖബാധിതനായ ആളില്‍നിന്നും രണ്ടുമുതല്‍ ഏഴുദിവസം വരെ ഇതു പകര്‍ന്നേക്കാം. തുമ്മുമ്ബോഴും ചുമയ്ക്കുമ്ബോഴും ശ്വാസകോശത്തില്‍നിന്നുള്ള സ്രവങ്ങള്‍ വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരുന്നു. ലക്ഷണങ്ങള്‍... ‌ശക്തിയായ പനി
ജലദോഷം
തൊണ്ടവേദന
ശരീരവേദന
വയറിളക്കം
ഛര്‍ദ്ദി
പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ... 1)ജലദോഷം പനി ഇവ കണ്ടാല്‍ സ്വയം ചികിത്സക്ക് മുതിരാതെ ഉടന്‍ ഡോക്ടറെ കാണുക 2) കൈകള്‍ എപ്പോഴും സോപ്പുപയോഗിച്ച്‌ കഴുകി വൃത്തിയായി സൂക്ഷിക്കുക 3) പനി ബാധിച്ചവരില്‍ നിന്നും ഒരു കയ്യുടെ അകലം എങ്കിലും പാലിക്കുക 4) ധാരാളം വെള്ളം കുടിക്കുക പോഷക സമൃദ്ധമായ ആഹാരം കഴിക്കുക ആവശ്യത്തിന് വിശ്രമിക്കുക 5) പനി പടരുന്ന അവസരത്തില്‍ ഹസ്തദാനം നടത്തുന്നത് ഒഴിവാക്കുക 6) പൊതുസ്ഥലത്ത് തുപ്പുക, മൂക്കുപിഴിഞ്ഞിടുക എന്നിവ ചെയ്യാതിരിക്കുക 7 ) ചുമക്കുമ്ബോഴും തുമ്മുമ്ബോഴും മറ്റുള്ളവരില്‍ നിന്ന് അകന്നു നില്‍ക്കുക. വായും മൂക്കും ടവ്വല്‍/ ടിഷ്യു പേപ്പര്‍ ഉപയോഗിച്ച്‌ മൂടുക 8 ) പനിയും ജലദോഷവും ഉള്ള കുട്ടികളെ മരുന്നു നല്‍കി സ്കൂളുകളില്‍ വിടാതിരിക്കുക 9 ) പുറത്തു പോയി വന്നാല്‍ കൈയ്യും മുഖവും നന്നായി സോപ്പു പയോഗിച്ച്‌ കഴുകുക 10) H1N1 സംശയമുള്ളവര്‍ / നിരീക്ഷണത്തില്‍ ഉള്ളവര്‍ മരുന്നു കഴിച്ച്‌ കല്യാണങ്ങള്‍ സിനിമാശാലകള്‍ സ്കൂളുകള്‍ ഓഫീസുകള്‍ ആരാധനാലയങ്ങള്‍ മുതലായ ജനസാന്ദ്രത ഏറിയ സ്ഥലങ്ങളില്‍ പോകാതിരിക്കുക ഗര്‍ഭിണികള്‍ ചെറിയ കുട്ടികള്‍ ശ്വാസകോശ രോഗങ്ങളടക്കം മറ്റ് ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കുക ഓര്‍ക്കുക ഭയപ്പെടുകയല്ല വേണ്ടത്.ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള ജാഗ്രതയാണ് വേണ്ടത് എഴുതിയത്:
ഡോ.ഒ ജി വിനോദ്
കൊടുങ്ങല്ലൂര്‍

Related News