Loading ...

Home sports

വിരമിച്ചാലും മെസ്സി ബാഴ്സലോണ വിട്ട് പോകില്ല

ബാഴ്സലോണയില്‍ മെസ്സി ആജീവനാന്ത കാലവും ഉണ്ടാകുമെന്ന് ബാഴ്സലോണ ക്ലബ് പ്രസിഡന്റ് ജോസഫ് ബാര്‍തോമിയു പറഞ്ഞു. ലയണല്‍ മെസ്സി ലോക ഫുട്ബോളിനെ പ്രതിനിധീകരിക്കുന്ന താരമാണ്. എന്നാല്‍ മെസ്സി എന്നും ബാഴ്സലോണയ്ക്ക് ഒപ്പം നിന്ന വ്യക്തിയാണ്. മെസ്സി ബാഴ്സലോണയില്‍ അല്ലാണ്ട് വേറൊരു ക്ലബിലും കളിക്കില്ല. ഒരു ക്ലബ് മാത്രമുള്ള താരമാകും മെസ്സി. ബര്‍തോമിയു പറഞ്ഞു. മെസ്സി ഒരിക്കലും ബാഴ്സലോണ വിടില്ല എന്നും അദ്ദേഹം പറഞ്ഞു. ലയണല്‍ മെസ്സി ഫുട്ബോള്‍ താരമെന്ന നിലയില്‍ വിരമിക്കുനായിരിക്കും. പക്ഷെ വിരമിച്ചാലും മെസ്സി ബാഴ്സലോണയില്‍ തന്നെ മരണം വരെ തുടരും എന്ന് ക്ലബ് പ്രസിഡന്റ് പറഞ്ഞു. ബാഴ്സലോണ എന്നാല്‍ മെസ്സി അത്ര വലുതും മെസ്സി എന്നാല്‍ ബാഴ്സലോണ അത്ര പ്രധാനപ്പെട്ടതാണെന്നും ക്ലബ് പ്രസിഡന്റ് പറഞ്ഞു.

Related News