Loading ...

Home sports

റബാഡ ഐപിഎല്ലില്‍ നിന്ന് പുറത്ത് ; ഡെല്‍ഹിക്ക് കനത്ത തിരിച്ചടി

ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ പേസര്‍ കാഗിസോ റബാഡ ഈ സീസണ്‍ ഐപിഎല്ലില്‍ ഇനി കളിക്കില്ല. താരത്തിന്റെ ഐപിഎല്‍ ടീമായ ഡെല്‍ഹി ക്യാപിറ്റല്‍സിന് കനത്ത തിരിച്ചടി നല്‍കുന്ന വാര്‍ത്തയാണിത്. പുറം വേദനയെത്തുടര്‍ന്ന് ചെന്നൈ‌സൂപ്പര്‍ കിംഗ്സിനെതിരായ അവസാന മത്സരത്തില്‍ നിന്ന് വിട്ടുനിന്ന റബാഡയെ ക്രിക്കറ്റ് സൗത്താഫ്രിക്ക നാട്ടിലേക്ക് മടക്കി വിളിക്കുകയായിരുന്നു. ഈ‌ വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ നിര്‍ണായക താരമാകുമെന്ന് കരുതപ്പെടുന്ന കളികാരനാണ് റബാഡ. അത് കൊണ്ടു തന്നെ ഐപിഎല്ലില്‍ സംഭവിച്ച പുറം വേദന വഷളാവാതിരിക്കാനുള്ള മുന്‍ കരുതലെന്ന നിലയിലാണ് റബാഡയെ അവര്‍ നാട്ടിലേക്ക് തിരിച്ച്‌ വിളിച്ചിരിക്കുന്നത്. പ്ലേ ഓഫ് അടുത്തെത്തി നില്‍ക്കേ ഡെല്‍ഹി ടീമില്‍ നിന്ന് മടങ്ങേണ്ടി‌വന്നത് അത്യന്തം നിരാശാജനകമാണെന്നും, ഡെല്‍ഹി ഇത്തവണ കിരീടമുയര്‍ത്തുമെന്ന് താന്‍ കരുതുന്നതായും ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര തിരിക്കും മു‌മ്ബ് റബാഡ പറഞ്ഞു. ഈ‌ സീസണില്‍ ഡെല്‍ഹിയെ പ്ലേ ഓഫിലെത്തിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് റബാഡ. സീസണില്‍ ഇത് വരെ കളിച്ച 12 മത്സരങ്ങളില്‍ നിന്ന് 14.72 ശരാശരിയില്‍ 25 വിക്കറ്റുകള്‍ വീഴ്ത്തിയ റബാഡയാണ് നിലവില്‍ വിക്കറ്റ് വേട്ടയിലും മുന്നില്‍. റബാഡയില്ലാതെ കളിക്കേണ്ടി വരുന്നത് പ്ലേ ഓഫില്‍ ഡെല്‍ഹി ബോളിംഗിന്റെ ശക്തി കുറയ്ക്കും. അത് കൊണ്ടു തന്നെ ടീമിന് നികത്താനാവാത്ത നഷ്ടമാണ് താരത്തിന്റെ മടങ്ങിപ്പോക്ക്.

Related News