Loading ...

Home National

ഫോണി ഒഡീഷയില്‍ ആഞ്ഞടിക്കുന്നു; മണിക്കൂറില്‍ 175 കി.മീ വേഗത

ന്യൂഡല്‍ഹി > ഫോണി ചുഴലിക്കാറ്റ് വെള്ളിയാഴ്ച രാവിലെ എട്ടരയോടെ ഒഡീഷാ തീരം തൊട്ടു. മണിക്കൂറില്‍ 175 കിലോമീറ്റര്‍ വരെ വേഗതയിലാണ്‌ ചുഴലിക്കാറ്റ്‌ വീശുന്നത്‌. ഇത് അതിശക്തമായ മഴയ്ക്കും സമുദ്രക്ഷോഭത്തിനും കാരണമാകും. പുരി ഭാഗത്ത്‌ ശക്തമായ മഴ പെയ്യുന്നുണ്ട്‌. 1999ലെ സൂപ്പര്‍ ചുഴലിക്കാറ്റിനു ശേഷം വീശുന്ന ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണ് ഫോണി. പൂറണമായും തീരം തൊടുന്നതോടെ കാറ്റിന്റെ വേഗത കുറയും. രണ്ട്‌ മണിക്കൂറിനുള്ളില്‍ ഫോണി ബംഗ്ലാദേശ്‌ ഭാഗത്തേക്ക്‌ നീങ്ങാനാണ്‌ സാധ്യത. ഫോണി ചുഴലിക്കാറ്റിനെ നേരിടുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് 34 ദുരന്തനിവാരണ സംഘങ്ങളെ വിശാഖപട്ടണം, ചെന്നൈ, പാരദീപ്, ഗോപാല്‍പുര്‍, ഹാല്‍ദിയ, ഫ്രാസര്‍ഗഞ്ച്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. വിശാഖപട്ടണത്തും ചെന്നൈ തീരത്തും കോസ്റ്റ് ഗാര്‍ഡ് നാല് കപ്പലുകളും വിന്യസിച്ചിട്ടുണ്ട്. ഒഡീഷയില്‍ 10 ലക്ഷത്തിലധികം ആളുകളെയാണ് അപകട സാധ്യത മുന്നില്‍ കണ്ട് ഒഴിപ്പിച്ചത്. ഇവരെ താല്‍ക്കാലിക അഭയകേന്ദ്രങ്ങളിലേക്കാണ് മാറ്റിയത്. സംസ്ഥാനത്ത് 900 അഭയകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.

Related News