Loading ...

Home International

ആഴക്കിണറില്‍ വീണ നാല് വയസുകാരിയെ അഗ്നിശമനാ സേന രക്ഷപ്പെടുത്തി

ചൈന: കിഴക്കന്‍ ചൈനയിലെ ചാങ്സു സിറ്റിയിലെ ജിയാങ്സു പ്രവ്യശ്യയില്‍ കിണറ്റില്‍ വീണ നാല് വയസുകാരിയെ അഗ്നിശമനാ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി. കിണറിന് സമീപം വസ്ത്രങ്ങള്‍ കഴുകന്നതിനിടയില്‍ ബാലിക സഹോദരിയുടെ അടുത്തേക്ക് ഓടി പോകുമ്ബോഴായിരുന്നു അപകടം സംഭവിച്ചത്. ഉടന്‍ തന്നെ സഹോദരി അഗ്നിശമന സേനാംഗങ്ങളെ അറിയിച്ചു. അഗ്നിശമന സേനാഗങ്ങള്‍ എത്തുന്നതിന് മുമ്ബ് തന്നെ സഹോദരിയും അയല്‍ക്കാരും ചേര്‍ന്ന് ബെഡ് ഷീറ്റുകള്‍ കൂട്ടിക്കെട്ടി ബക്കറ്റ് അടക്കം കിണറ്റില്‍ ഇറക്കിയിരുന്നു. അഗ്നിശമന സേന വരുന്നത് വരെ സുരക്ഷിതമായിരിക്കാന്‍ ഇത് ബാലികയെ സഹായിച്ചു.

Related News