Loading ...

Home sports

മിന്നല്‍ സ്റ്റമ്ബിംഗുകളുടെ രഹസ്യമെന്ത് ; വെളിപ്പെടുത്തലുമായി മഹേന്ദ്ര സിംഗ് ധോണി

സ്റ്റമ്ബിംഗ് മികവിന്റെ കാര്യത്തില്‍ മഹേന്ദ്ര സിംഗ് ധോണി കഴിഞ്ഞേ ലോകക്രിക്കറ്റില്‍ മറ്റേത് വിക്കറ്റ് കീപ്പറുമുള്ളൂ. ധോണിയാണ് വിക്കറ്റിന് പിന്നിലെങ്കില്‍ ബാറ്റ്സ്മാന്‍ ക്രീസില്‍ നിന്ന് കാലൊന്നുയര്‍ത്തിയാല്‍ അദ്ദേഹത്തിന് വിക്കറ്റ് നഷ്ടപ്പെടുമെന്ന് ഉറപ്പാണ്. അത്രയ്ക്ക് കൃത്യതയാണ് ധോണിയുടെ സ്റ്റമ്ബിംഗുകള്‍ക്ക്. കഴിഞ്ഞ ദിവസം ഡെല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലും രണ്ട് തകര്‍പ്പന്‍ സ്റ്റമ്ബിംഗുകളോടെ ചെന്നൈ നായകന്‍ ധോണി താരമായി. സ്റ്റമ്ബിംഗില്‍ ധോണിക്ക് ഇത്ര മികവ് കൈ വന്നത് എങ്ങനെയെന്ന കാര്യത്തില്‍ ക്രിക്കറ്റ് ലോകത്തിന് മുഴുവന്‍ വലിയ ആശ്ചര്യമാണുള്ളത്. ഇപ്പോളിതാ ഇക്കാര്യത്തില്‍ വെളിപ്പെടുത്തലുമായി ധോണി തന്നെ രംഗത്തെത്തിയിരിക്കുന്നു. ടെന്നീസ് ബോള്‍ ക്രിക്കറ്റാണ് തന്റെ സ്റ്റമ്ബിംഗ് മികവിന്റെ കാരണമെന്ന് ധോണി പറയുന്നു. പണ്ട് ടെന്നീസ് ബോളില്‍ കളിച്ച്‌ കൊണ്ടിരുന്ന സമയത്താണ് സ്റ്റമ്ബിംഗിന്റെ ആദ്യ പാഠങ്ങള്‍ താന്‍ പഠിച്ചതെന്നും അതാണ് ഇപ്പോളത്തെ ഈ മികവിന് കാരണമെന്നും ധോണി കൂട്ടിച്ചേര്‍ത്തു. " ടെന്നീസ് ബോളിലെ ക്രിക്കറ്റ് കളിയാണ് തന്റെ സ്റ്റമ്ബിംഗ് മികവിന് കാരണം. അടിസ്ഥാന പാഠങ്ങള്‍ക്ക് ഇവിടെ വലിയവിലയുണ്ട്." ധോണി‌ പറഞ്ഞു.

Related News