Loading ...

Home sports

പ്രണോയ് ക്വാര്‍ട്ടറില്‍

ഓക്‌ലാന്‍ഡ്: ( 03.05.2019) ന്യൂസിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണില്‍ കേരളത്തില്‍ നിന്നുള്ള ഇന്ത്യന്‍ താരം എച്ച്‌എസ് പ്രണോയ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ഇന്തോനേഷ്യയുടെ രണ്ടാം സീഡ് ടോമി സുഗിയാര്‍തോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സീഡില്ലാ താരമായ പ്രണോയ് ക്വാര്‍ട്ടറില്‍ ഇടംപിടിച്ചത്. 21-14, 21-12 എന്ന സ്‌കോറിനാണ് പ്രണോയിയുടെ ജയം.

മറ്റൊരു ഇന്ത്യന്‍ താരമായ സായ് പ്രണീത് പ്രീ ക്വാര്‍ട്ടറില്‍ ചൈനയുടെ ലിന്‍ ഡാനോട് തോറ്റ് പുറത്തായി. സ്‌കോര്‍: 21-12, 21-12.

Related News