Loading ...

Home sports

കിംഗ്സ് ഇലവന്‍ പഞ്ചാബിന് നോട്ടീസ് അയച്ച്‌ ബിസിസിഐ ; ടീമിനെതിരെ നടപടിയുണ്ടായേക്കുമെന്ന് സൂചന

കഞ്ചാവ് കൈവശം വെച്ചതിനെത്തുടര്‍ന്ന് കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ സഹ ഉടമയായ നെസ് വാഡിയയെ ജപ്പാനില്‍ രണ്ട് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത് കഴിഞ്ഞ ദിവസമാണ്. ടീമിന്റെ സഹ ഉടമ തന്നെ ഇത്തരമൊരു കേസില്‍ പിടിക്കപ്പെട്ടതിനാല്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെ ഐപിഎല്ലില്‍ നിന്ന് വിലക്കിയേക്കുമെന്ന് പിന്നീട് വാര്‍ത്തകള്‍ വന്നു. ഇപ്പോളിതാ ‌സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കൊണ്ട് കിംഗ്സ് ഇലവന്‍ പഞ്ചാബ് ഫ്രാഞ്ചൈസിക്ക് കത്തയച്ചിരിക്കുകയാണ് ബിസിസിഐ. വാഡിയ സംഭവവുമായി ബന്ധപ്പെട്ട വിശദീകരണം ലഭിക്കുന്നതിന് വേണ്ടി ബിസിസിഐ പഞ്ചാബ് ഫ്രാഞ്ചൈസിക്ക് കത്തയച്ച്‌ കഴിഞ്ഞെന്നും, പഞ്ചാബിന്റെ വിശദീകരണം ലഭിച്ചതിന് ശേഷം അവര്‍ക്കെതിരായ നടപടി ബിസിസിഐ പ്രഖ്യാപിക്കുമെന്നുമാണ് വാര്‍ത്തകള്‍. ഇന്ത്യന്‍ എക്സ്പ്രസാണ് ഇത് സംബന്ധിച്ച വാര്‍ത്ത ആദ്യം പുറത്ത് വിട്ടത്. അതേ സമയം വിലക്ക് പോലുള്ള കടുത്ത നടപടികള്‍ ടീമിനെതിരെ ബിസിസിഐ സ്വീകരിക്കുമോ എന്ന കാര്യം ഇത് വരെ അറിവായിട്ടില്ല. എന്നാല്‍ പഞ്ചാബിനെതിരെ ശിക്ഷാനടപടി സ്വീകരിക്കാന്‍ ബിസിസിഐക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related News