Loading ...

Home sports

സൂപ്പര്‍ ഓവറില്‍ സൂപ്പറായി മുംബൈ; ഹൈദരബാദിനെ തറപറ്റിച്ച്‌ മുംബൈ പ്ലേ ഓഫില്‍

മുംബൈ: ( 03.05.2019) ഐപിഎല്ലിലെ ആവേശപ്പോരില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ മലര്‍ത്തിയടിച്ച്‌ മുംബൈ പ്ലേ ഓഫില്‍ കടന്നു. സൂപ്പര്‍ ഓവറിലാണ് മുംബൈ ജയം സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഹൈദരബാദും 162 റണ്‍സിലെത്തിയതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയത്. സൂപ്പര്‍ ഓവറില്‍ രണ്ട് വിക്കറ്റിനാണ് മുംബൈ ഹൈദരാബാദിനെ തറപറ്റിച്ചത്. നാലോവറില്‍ 31 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് മാന്‍ ഓഫ് ദി മാച്ച്‌.

Related News