Loading ...

Home Gulf

കാലാവസ്ഥാ വ്യതിയാനം; ലോകചരിത്രത്തില്‍ ആദ്യമായി ഒരു രാജ്യം തലസ്ഥാന മാറ്റത്തിനൊരുങ്ങുന്നു

70കോടിയോളം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ് ജക്കാര്‍ത്ത തലസ്ഥാന മാറ്റത്തിനൊരുങ്ങി ഇന്തോനേഷ്യ. ലോക ചരിത്രത്തില്‍ തന്നെ ആദ്യമായാണ് കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഒരു രാജ്യം തലസ്ഥാനമാറ്റത്തിനൊരുങ്ങുന്നത്. 13 നദികളാല്‍ ചുറ്റപ്പെട്ട ജക്കാര്‍ത്തയിലെ പകുതിയോളം വരുന്ന സ്ഥലങ്ങള്‍ സമുദ്ര നിരപ്പില്‍ നിന്നും താഴെയാണ് സ്ഥിതിചെയ്യുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം ഓരോവര്‍ഷവും സമുദ്ര നിരപ്പുയരുന്നു. ഇക്കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 2.5 മീറ്ററാണ് ജക്കാര്‍ത്തയില്‍ സമുദ്ര നിരപ്പ് ഉയര്‍ന്നത്. ഇനി 30 വര്‍ഷത്തിനുള്ളില്‍ അതായത് 2050 ആകുമ്ബോഴേക്കും ജക്കാര്‍ത്ത ഒരുപക്ഷെ കടലിനടിയിലായേക്കാം. ഇതാണ് തലസ്ഥാനമാറ്റത്തിനുള്ള പ്രധാനകാരണം. വര്‍ധിച്ചു വരുന്ന മലിനീകരണവും ജനപ്പെരുപ്പവുമാണ് മറ്റ് കാരണങ്ങള്‍. എങ്ങോട്ടാണ് തലസ്ഥാനത്തെ മാറ്റി സ്ഥാപിക്കുന്നതെന്നതില്‍ വ്യക്തമായ ഒരു ധാരണയുണ്ടായിട്ടില്ലെങ്കിലും തലസ്ഥാനം മാറ്റാനുള്ള പദ്ധതിയില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ ഒപ്പുവച്ചിരിക്കയാണ്. ഇന്തോനേഷ്യയിലെ മുന്‍ ഗവണ്‍മെന്റ് തലസ്ഥാന മാറ്റത്തിന് ആലോചിച്ചിരുന്നെങ്കിലും ഔദ്യോഗികമായ വെളിപ്പെടുത്തലുകളൊന്നും ഉണ്ടായിരുന്നില്ല. തലസ്ഥാന മാറ്റവുമായി ബന്ധപ്പെട്ട് 3 സാധ്യതകളാണ് ഇന്തോനേഷ്യന്‍ ഗവണ്‍മെന്‍് മുന്നോട്ടുവെക്കുന്നത്. ഒന്നുകില്‍ തലസ്ഥാനം ജാവാ ഐലന്‍ഡിലേക്ക് മാറ്റി സ്ഥാപിക്കും അല്ലെങ്കില്‍ ജക്കാര്‍ത്തയോട് അടുത്തുള്ള ഏതെങ്കിലും സ്ഥലത്തേക്ക് മാറ്റുക. തലസ്ഥാനം മാറ്റുക എന്നത് പെട്ടന്നു നടക്കുന്ന ഒരു പ്രക്രിയയല്ലെന്നും അതിന് 10 വര്‍ഷമെങ്കിലും കാലതാമസമെടുക്കുമെന്നുമാണ് ഇന്തോനേഷ്യയുടെ ആസൂത്രണ മന്ത്രി പറയുന്നവത്. 70കോടിയോളം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ് ജക്കാര്‍ത്ത. അതിനാല്‍ തന്നെ തലസ്ഥാനം മാറ്റി സ്ഥാപിക്കുമ്ബോള്‍ ഏകദേശം 99000 ഏക്കറോളം സ്ഥലം ആവശ്യമാണ്. ആദ്യമായി തലസ്ഥാനം മാറ്റുന്ന ഒരു രാജ്യമല്ല ഇന്തോനേഷ്യ. ഇതിനു മുന്‍പ് റഷ്യ, ബ്രസീല്‍ പാക്കിസ്ഥാന്‍ നൈജീരിയ തുടങ്ങി ഒട്ടേറെ രാജ്യങ്ങള്‍ തലസ്ഥാനം മാറ്റി സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനമാണ് ഇന്തോനേഷ്യയുടെ തലസ്ഥാനമാറ്റത്തിനു കാരണം എന്നതിനാല്‍ തന്നെ ഈ തലസ്ഥാനമാറ്റത്തിന് ഏറെ പ്രാധാന്യമുണ്ട്.

Related News