Loading ...

Home sports

ഇനി രക്ഷയില്ല ; ബാംഗ്ലൂരിന് കണ്ണീരോടെ മടക്കം

പന്ത്രണ്ടാം എഡിഷന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി വിരാട് കോഹ്ലി നായകനായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെയാണ് ബാംഗ്ലൂര്‍ ടൂര്‍ണമെന്റില്‍ പ്ലേ ഓഫിലെത്താതെ പുറത്തായത്‌. ഇന്നലെ ജയിക്കാനായിരുന്നെങ്കില്‍ കണക്കിന്റെ കളികള്‍ വെച്ച്‌ ബാംഗ്ലൂരിന് ഇനിയും പ്ലേ ഓഫ് സാധ്യതകളുണ്ടായിരുന്നു. നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് 9 പോയിന്റ് മാത്രമാണ് ബാംഗ്ലൂരിന്റെ സമ്ബാദ്യം. ശേഷിക്കുന്ന ഒരു മത്സരം വിജയിച്ചാലും ആകെ പോയിന്റ് നേട്ടം 11 ആക്കാനേ ബാംഗ്ലൂരിന് കഴിയൂ. നിലവില്‍ നാലാം സ്ഥാനത്തുള്ള ഹൈദരാബാദിന് ഇപ്പോള്‍ത്തന്നെ 12 പോയിന്റുണ്ട്‌. ഇതോടെയാണ് ബാംഗ്ലൂര്‍ പുറത്തായതായി ഉറപ്പായത്. ദയനീയ പ്രകടനങ്ങളായിരുന്നു ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റേത്. 13 മത്സരങ്ങളില്‍ 4 എണ്ണത്തില്‍ മാത്രം വിജയിക്കാന്‍ കഴിഞ്ഞ അവര്‍ 8 പരാജയങ്ങളും ഏറ്റുവാങ്ങി. മെയ് നാലാം തീയതി സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് ബാംഗ്ലൂരിന്റെ അവസാന മത്സരം.

Related News