Loading ...

Home National

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോധ്യയില്‍

അയോധ്യ : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോധ്യയില്‍. അയോധ്യയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയെ അദ്ദേഹം അഭിസംബോധന ചെയ്യും. അയോധ്യയിലെ മായാബസാറിലാണ് റാലി സംഘടിപ്പിക്കുന്നത്. രാമക്ഷേത്രം തന്നെയാണ് അയോദ്ധ്യയിലെ പ്രധാന തെരഞ്ഞെടുപ്പ് ചര്‍ച്ചാ വിഷയം. അയോധ്യയിലെ റാലിയിലൂടെ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍ പ്രദേശിലെ മറ്റ് മണ്ഡലങ്ങളിലും സ്വാധീനമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് മോദി അയോധ്യ നഗരത്തിലെത്തുന്നത്. ഉത്തര്‍പ്രദേശിലെ ഫൈസാബാദ് മണ്ഡലത്തില്‍ വരുന്ന അയോദ്ധ്യയില്‍ മെയ് ആറിനാണ് അഞ്ചാംഘട്ട ലോക് സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Related News