Loading ...

Home National

രാജ്യം സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ ഇവിടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു: മോദിക്കെതിരെ ആഞ്ഞടിച്ച്‌ ജയാ ബച്ചന്‍

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച്‌ സമാജ്‌വാദി പാര്‍ട്ടി നേതാവുമായ ജയാ ബച്ചന്‍ രംഗത്തെത്തി. ലക്‌നൗവിലെ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ നടിയും തന്റെ സുഹൃത്തുമായ പൂനം സിന്‍ഹയ്‌ക്ക്‌ വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു ജയാ ബച്ചന്റെ വിമര്‍ശനം. 'രാജ്യത്തെ സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ ഇവിടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്'. മോദിയെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു ജയാ ബച്ചന്റെ പ്രസംഗം. പുതിയ സ്ഥാനാര്‍ത്ഥികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന പാരമ്ബര്യമാണ്‌ സമാജ്‌വാദി പാര്‍ട്ടിക്കുള്ളത്. പാര്‍ട്ടിയുടെ പിന്തുണയും സ്ഥാനാര്‍ത്ഥികള്‍ക്കുണ്ടാകുമെന്നും ജയ പറഞ്ഞു. "പൂനം സിന്‍ഹയുടെ വിജയത്തില്‍ നിങ്ങള്‍ എനിക്ക് ഉറപ്പ്‌ തരണം. അല്ലെങ്കില്‍ അവളെന്നെ മുംബൈയില്‍ കടക്കാന്‍ അനുവദിക്കില്ല. അവളെന്റെ സുഹൃത്താണ്‌. 40വര്‍ഷത്തിലേറെയായി ഞങ്ങള്‍ നല്ല ബന്ധത്തിലാണ്." ജയാ ബച്ചന്‍ പറഞ്ഞു. ഏപ്രില്‍ 16നാണ് പൂനം സിന്‍ഹ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. ലക‌നൗവില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിംഗിനെതിരെയാണ്‌ പൂനം സിന്‍ഹ മത്സരിക്കുന്നത്‌. മേയ്‌ ആറിനാണ് ഇവിടെ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്.

Related News