Loading ...

Home Europe

കടം മുഴുവന്‍ തിരിച്ചുനല്‍കാമെന്ന് പറഞ്ഞിട്ടും ബാങ്കുകള്‍ സമ്മതിക്കുന്നില്ലെന്ന് വിജയ് മല്

ലണ്ടന്‍: തകര്‍ന്നു പോയ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ കടങ്ങള്‍ മുഴുവന്‍ തിരിച്ചടക്കാമെന്ന തന്റെ വാഗ്ദാനം പൊതുമേഖലാ ബാങ്കുകള്‍ സ്വീകരിക്കുന്നില്ലെന്ന പരാതിയുമായി ബ്രിട്ടനില്‍ കഴിയുന്ന മദ്യരാജാവ് വിജയ്മല്യ. തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് ഇക്കാര്യം എഴുതിയത്. ജെറ്റ് എയര്‍വെയ്‌സിന്റെ പതനവും തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ പതനവും തമ്മില്‍ സമാനതയുണ്ടെന്നും മല്യ ചൂണ്ടിക്കാട്ടി. ഇതുവരെ ചിന്തിക്കാന്‍ പോലുമാവാത്തതായിരുന്നു ജെറ്റ് എയര്‍വെയ്‌സിന്റെ പതനം- ട്വിറ്ററില്‍ അദ്ദേഹം എഴുതി. ഇവയൊക്കെ ബിസിനസില്‍ സംഭവിക്കുന്ന സ്വാഭാവികമായ നഷ്ടങ്ങളാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്കെതിരേ മാത്രം ക്രിമിനല്‍ കുറ്റം ചുമത്തി സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റും തന്നെ പീഡിപ്പിക്കുകയാണ്. കടം മുഴുവനായി തിരികെ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടും അത് സ്വീകരിക്കുന്നില്ലെന്നും മല്യ പറഞ്ഞു. ജെറ്റ് എയര്‍വെയ്‌സിന്റെ സങ്കടകരമായ പതനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ടിവിയില്‍ കണ്ടു. ശമ്ബളം കിട്ടാത്ത ജീവനക്കാരുടെ സങ്കടങ്ങളും വ്യോമയാനരംഗത്തെ വിദഗ്ധരുടെ അഭിപ്രായങ്ങളും അവയിലുണ്ടായിരുന്നു. ഇതുമൂലമുണ്ടായ തൊഴില്‍ നഷ്ടങ്ങള്‍, വായ്പാ തിരിച്ചടവ് എല്ലാം ചര്‍ച്ച ചെയ്യുന്നു. എന്നാല്‍ കിംഗ് ഫിഷറിന്റെ കടങ്ങള്‍ മുഴുവന്‍ തിരികെ നല്‍കാമെന്ന തന്റെ വാഗ്ദാനം ബാങ്കുകള്‍ സ്വീകരിക്കുന്നില്ല. എന്താണിതിന് കാരണം? -അദ്ദേഹം ചോദിക്കുന്നു.

000 കോടി രൂപയുടെ വായ്പാ തട്ടിപ്പിനെ തുടര്‍ന്ന് ലണ്ടനിലേക്ക് കടന്ന വിജയ് മല്യ അവിടെ ഇപ്പോള്‍ നിയമ നടപടികള്‍ നേരിടുകയാണ്. മല്യയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം കോടതി അംഗീകരിച്ചതിനെ തുടര്‍ന്ന് അതിനെതിരേ അപ്പീല്‍ പോയിരിക്കുകയാണ് അദ്ദേഹം.

Related News