Loading ...

Home sports

നാല് മത്സരങ്ങളില്‍ മാത്രം വിജയിച്ച ബാംഗ്ലൂരിന്റെ പ്ലേ ഓഫ് സാധ്യതകള്‍

ഐപിഎല്‍ 12ാം സീസണില്‍ ദയനീയ പ്രകടനമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കാഴ്ചവ ച്ചുകൊണ്ടിരിക്കുന്നത്. സീസണില്‍ കളിച്ച 12 മത്സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രം വിജയിക്കാന്‍ കഴിഞ്ഞ ബാംഗ്ലൂര്‍ നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും രണ്ട് മത്സരം മാത്രം സീസണില്‍ ബാക്കി നില്‍ക്കേ ബാംഗ്ലൂരിന് ഇപ്പോളും പ്ലേ ഓഫിലെത്താനുള്ള വിദൂര സാധ്യതകളുണ്ടെന്നതാണ് ഏറെ ശ്രദ്ധേയം. രാജസ്ഥാന്‍ റോയല്‍സിനും, സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനുമെതിരായ അടുത്ത മത്സരങ്ങളില്‍ ജയിക്കുകയും, മറ്റ് ചില മത്സരഫലങ്ങള്‍ വിചാരിക്കുന്നത് പോലെ വരുകയും ചെയ്താല്‍ ബാംഗ്ലൂരിന് പ്ലേ ഓഫിലെത്താം. ഇനിയുള്ള രണ്ട് മത്സരങ്ങള്‍ ജയിച്ചാലും 12 പോയിന്റേ ബാംഗ്ലൂരിന്റെ അക്കൗണ്ടില്‍ ഉണ്ടാവുകയുള്ളൂ, അതിനാല്‍ തന്നെ നെറ്റ് റണ്‍ റേറ്റ് മെച്ചപ്പെടുത്താന്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ അവര്‍ വലിയ വിജയം നേടിയേ തീരൂ. ബാംഗ്ലൂര്‍ ഇത്തവണ പ്ലേ ഓഫിലെത്തുന്നതിന് നേരിയ സാധ്യത മാത്രമേ ഉള്ളൂ. പ്ലേ ഓഫിലെത്തുന്നതിന് തങ്ങളുടെ അവസാന രണ്ട് മത്സരങ്ങളില്‍ ജയം അനിവാര്യമായ ബാംഗ്ലൂരിന് സീസണിലെ ചില മത്സര ഫലങ്ങള്‍ 1) ബാംഗ്ലൂര്‍ - രാജസ്ഥാന്‍ = ബാംഗ്ലൂര്‍ 2) ചെന്നൈ - ഡല്‍ഹി = ആരു ജയിച്ചാലും ബാധിക്കില്ല 3) മുംബൈ-ഹൈദരാബാദ് = മുംബൈ 4) പഞ്ചാബ് - കൊല്‍ക്കത്ത = (ചെറിയ മാര്‍ജിനില്‍ പഞ്ചാബ്) 5) ഡല്‍ഹി - രാജസ്ഥാന്‍ = ഡല്‍ഹി 6) ബാംഗ്ലൂര്‍ - ഹൈദരാബാദ് = ( വലിയ മാര്‍ജിനില്‍ ബാംഗ്ലൂര്‍ വിജയം) 7) പഞ്ചാബ് - ചെന്നൈ = (ചെന്നൈ) 8) മുംബൈ - കൊല്‍ക്കത്ത = കൊല്‍ക്കത്ത. എന്നീ ക്രമങ്ങളില്‍ വരേണ്ടതുണ്ട്.

Related News