Loading ...

Home Gulf

ഇന്തോനേഷ്യക്ക് ഇനി മുതല്‍ പുതിയ തലസ്ഥാനം

ജക്കാര്‍ത്ത: ഇന്തോനേഷ്യ ജക്കാര്‍ത്തയെ തലസ്ഥാന പദവിയില്‍ നിന്ന് നീക്കി. ഇന്തോനേഷ്യന്‍ ആസൂത്രണ വകുപ്പ് മന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ ജക്കാര്‍ത്തയെ തലസ്ഥാന പദവിയില്‍ നിന്ന് നീക്കുന്നത് സുപ്രധാന തീരുമാനമായാണ് വിലയിരുത്തുന്നത്. തലസ്ഥാനം മാറ്റുകയാണെന്ന് വെളിപ്പെടുത്തിയെങ്കിലും പുതിയ തലസ്ഥാനം ഏതാണെന്ന കാര്യം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പലാങ്കാരയെയാണ് പുതിയ തലസ്ഥാനമായി തീരുമാനിച്ചിരിക്കുന്നതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബോര്‍ണിയോ ഐലന്റിലെ ഒരു സ്ഥലമാണ് പാലാങ്കാരയ. പുതിയ പ്രസിഡന്റായി ജോകോ വിഡോഡോയുടെ വിജയ പ്രഖ്യാപനത്തിന് പിന്നാലെയാണ് തലസ്ഥാന മാറ്റം. ജക്കാര്‍ത്തയില്‍ 10 മില്ല്യണിലേറെ ജനങ്ങളുണ്ട്. കരയുടെ വലിയൊരു ഭാഗവും സമുദ്രത്തിലേക്ക് നീങ്ങുന്നു എന്നതും ജക്കാര്‍ത്തയെ സംബന്ധിച്ച്‌ വെല്ലുവിളിയാണ്. പലപ്പോഴായി വെള്ളപ്പൊക്കമുണ്ടാകാനും ഇത് കാരണമാകുന്നു.ലോകത്ത് ഏറ്റവും കൂടുതല്‍ മോശം ട്രാഫിക് സംവിധാനമുള്ള സ്ഥലങ്ങളിലൊന്നാണ് നിലവിലെ തലസ്ഥാനമായ ജക്കാര്‍ത്ത.

Related News