Loading ...

Home Gulf

റുബീന അനീഷിന് മലപ്പുറം സൗഹൃദവേദി ജിദ്ദ യാത്രയപ്പ്‌ നല്‍കി

ജിദ്ദ: 17 വര്‍ഷത്തെ സൗദി പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന റുബീന അനീഷ്‌ തോരപ്പക്ക് മലപ്പുറം സൗഹൃദവേദി ജിദ്ദ യാത്രയപ്പ് നല്‍കി. യു എം ഹുസൈന്‍ മലപ്പുറം അധ്യക്ഷത വഹിച്ചു. എന്‍ രാജീവ് പുതിയകുന്നത്ത് ഉദ്‌ഘാടനം നിര്‍വഹിച്ചു. നമ്മുടെ ഇന്നത്തെ പ്രവാസ ജീവിതത്തെപറ്റി പരിശോധിക്കുമ്ബോള്‍ നമ്മളെല്ലാവരും അറിഞ്ഞോ അറിയാതെയോ കൂടുതല്‍ സ്വാര്‍ത്ഥരായി മാറികൊണ്ടിരിക്കയാണ്. സ്വന്തം കുടുംബം, കുട്ടികള്‍, സുഖ ജീവിതം എന്നതിനപ്പുറത്തേക്ക് താന്‍ അധിവസിക്കുന്ന സമൂഹത്തിന്‍റെ പൊതുവായ താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി എന്തെങ്കിലും ചെയ്യേണ്ടതാണെന്നുള്ള ബോധ്യം പ്രവാസ സമൂഹത്തില്‍ കുറഞ്ഞുവരുന്നു എന്നതാണ് യാഥാര്‍ത്ഥ്യമെന്നു രാജീവ് അഭിപ്രായപ്പെട്ടു.


അംഗങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഫസ്റ്റ്‌ഐഡ് ക്ലാസ്സുകള്‍ , വ്യക്തിത്വ വികസന ക്ലാസ്സുകള്‍ , തുടങ്ങിയവ നല്‍കുകയും പ്രവാസം അവസാനിപ്പിച്ചു നാട്ടിലുള്ള കുടുംബങ്ങളേയും കൂട്ടി വേദിയുടെ ഒരു കൂട്ടായ്മ രൂപീകരിക്കണമെന്നും, ഇത്തരം കൂട്ടായ്മകള്‍ വളരെമുമ്ബേ തന്നെ തുടങ്ങേണ്ടാതായിരുന്നുവെന്നും അതിനു വേണ്ട എല്ലാവിധ പ്രോത്സാഹനങ്ങളും എന്‍റെ ഭാഗത്തുനിന്നും ഉണ്ടാവുമെന്നും മറുപടി പ്രസംഗത്തില്‍ റുബീന അനീഷ്‌ തോരപ്പ ( അഡ്മിനിസ്ട്രെറ്റര്‍ - ഐകിഡ്സ്‌ കിന്‍റെര്‍ഗാര്‍ട്ടന്‍ സ്കൂള്‍ മലപ്പുറം) പറഞ്ഞു. മുസാഫിര്‍ അഹമ്മദ് പാണക്കാട് , ഹഫ്സ മുസാഫിര്‍ ,പി കെ വീരാന്‍ ബാവ , നൂറുന്നീസ ബാവ ,ആബിദ സലിം ,തെസ്നി ജമാല്‍ , സാബിര്‍ പാണക്കാട് , ആശ്ഫര്‍ നരിപ്പറ്റ , സീമാടന്‍ അയ്യൂബ് ,റിയാസ്‌ ബാബു മഞ്ഞക്കണ്ടന്‍, മജീദ്‌ ആറുക്കാറ്റില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു, സലീം സൂപ്പര്‍ സ്വാഗതവും , ലത്തീഫ് നരിപ്പറ്റ നന്ദിയും പറഞ്ഞു ജുനൈദ് , സമീര്‍ ചെമ്മങ്കടവ് , സതീഷ്‌ ബാബു ,നിസാര്‍ മച്ചിങ്ങല്‍,സി പി സൈനുല്‍ ആബിദ് അഫ്സല്‍ എ പി എന്നിവര്‍ നേത്രത്വം നല്‍കി.

Related News