Loading ...

Home Gulf

ദുബായില്‍ സര്‍ക്കാര്‍ ഫീസും പിഴയും തവണകളായി ഇനി അടയ്ക്കാം; ഉത്തരവിട്ട് ദുബായ് കിരീടാവകാശി

ദുബായില്‍ സര്‍ക്കാര്‍ ഫീസും പിഴയും തവണകളായി ഇനി അടയ്ക്കാം. ഈ സൗകര്യം വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പ്രസിദ്ധീകരിക്കുന്ന പട്ടികയിലെ സേവനങ്ങള്‍ക്ക് മാത്രമായിരിക്കും ലഭ്യമാക്കുക. ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കാനായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. പുതിയ സൗകര്യം നല്‍കുന്നതിലൂടെ പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ സേവനങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10,000 ദിര്‍ഹത്തിനു മുകളിലുള്ള ഫീസ് വ്യക്തികള്‍ക്ക് ഇതിലൂടെ തവണയായി അടയ്ക്കാം. അതേസമയം സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം ദിര്‍ഹത്തില്‍ കൂടുതലുള്ള ഫീസ് അടയ്ക്കുന്നതിനാണ് ഇതിലൂടെ സൗകര്യം ഒരുക്കിയിരിക്കുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ പിഴ അടച്ച്‌ തീര്‍ക്കുന്നതിനാണ് നിര്‍ദേശം. ദുബായ് ധനകാര്യവകുപ്പ് ഡയറക്ടര്‍ ജനറല്‍ ഏത് സേവനങ്ങള്‍ക്കാണ് ഈ സൗകര്യം ലഭിക്കുകയെന്നത് അറിയിക്കും.

Related News