Loading ...

Home Gulf

കോട്ടയം ഡിസ്ട്രിക്‌ട് പ്രവാസി അസ്സോസിയേഷന്‍ കുവൈറ്റ് 'കോട്ടയം ഫെസ്ററ് 2019' ആഘോഷിച്ചു

കുവൈറ്റ്: കോട്ടയം ഡിസ്ട്രിക്‌ട് പ്രവാസി അസ്സോസിയേഷന്‍ കുവൈറ്റ് (KODPAK) മൂന്നാമത് വാര്‍ഷികമായ കോട്ടയം ഫെസ്ററ് 2019 ആഘോഷിച്ചു. ഏപ്രില്‍ 26ന് അബ്ബാസിയ മറീന ഹാളില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ജിയോ തോമസ് അധ്യക്ഷത വഹിക്കുകയും, ജനറല്‍ സെക്രട്ടറി സുമേഷ് ടി സുരേഷ് സ്വാഗതം പറയുകയും, ഷെയ്ഖാ സലേം അല്‍ ഹമൂദ്‌ അല്‍ സബാ ഓഫീസ് സെക്രട്ടറി മെര്‍ഷല്‍ അല്‍ അഹമ്മദ് ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു. അഡ്വൈസറി ബേര്‍ഡ് ചെയര്‍മാനും, മെയിന്‍ സ്പോണ്‍സറായ സ്‌റ്റെര്‍ലിങ്ക് ഇന്റര്‍നാഷണല്‍ കമ്ബനി ഉടമയുമായ ജയകൃഷ്ണന്‍നായര്‍, രക്ഷാധികാരി ബിനോയ്സെബാസ്റ്റ്യന്‍, ഗ്രാന്‍ഡ്ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജിങ് ഡയറക്ടര്‍ അയ്യുബ്ബ്‌കച്ചേരി, വനിതാസമാജം ചെയര്‍പേഴ്സണ്‍ സിജിപ്രദീപ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിക്കുകയും, ട്രഷറര്‍ ആര്‍ ജി ശ്രീകുമാര്‍ നന്ദി പറയുകയും ചെയ്തു. തുര്‍ന്ന് പ്രശസ്ത സിനിമാതാരം രചന നാരായണന്‍കുട്ടിയുടെ ഡാന്‍സും, പ്രദീപ്ബാബു, റിയാനാരാജ്, റീവ മരിയ വര്ഗീസ് എന്നിവരുടെ ലൈവ്മ്യൂസിക്കല്‍ ഷോയും, ശശാങ്കന്‍ മയ്യനാട് & ടീമിന്റെകോമഡിഷോയും ഉണ്ടായിരുന്നു.

Related News