Loading ...

Home health

എത്ര പറഞ്ഞാലും കേള്‍ക്കില്ല, അനുഭവത്തില്‍ വരുമ്ബോഴേ പഠിക്കൂ

സ്‌ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഇയര്‍ഫോണില്‍ പാട്ടു കേള്‍ക്കാന്‍ സമയം കണ്ടെത്തുന്നവരാണ്. യുവതി യുവാക്കളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നത്. എന്നാല്‍ ഈ ശീലം കടുത്ത പ്രത്യാഘാതങ്ങള്‍ സമ്മാനിക്കും. ഫോണില്‍ വോളിയം കൂട്ടുമ്ബോള്‍ 60 ശതമാനത്തിനു മുകളിലേക്ക് പോകണമെങ്കില്‍ ഒരു മെസെജ് തെളിയാറുണ്ട്. ഇനിയും വോളിയം കൂട്ടിയാല്‍ ചെവിക്ക് തകരാര്‍ ഉണ്ടാകാം എന്ന്. എന്നാല്‍, ഈ വാണിംഗ് അവഗണിച്ച്‌ നാം ഫുള്‍ വോളിയത്തില്‍ തന്നെയാകും പാട്ട് കേള്‍ക്കുക. പുതിയ തരം ഇയര്‍ഫോണുകള്‍ ചെവി മുഴുവന്‍ അടഞ്ഞിരിക്കുന്ന ടൈപ്പ് ആണ്. അതിനാല്‍ സൌണ്ട് മുഴുവന്‍ ചെവിക്കകത്തേക്ക് തന്നെയാണ് ചെല്ലുക.

സ്ഥിരമായി ഇത്തരത്തില്‍ പാട്ടുകള്‍ കേള്‍ക്കുകയാണെങ്കില്‍ ചെവിയിലെ സൂഷ്മ രശ്മികളില്‍ തുള വീഴുകയോ പൊട്ടുകയോ ചെയ്യാം. ചിലര്‍ക്ക് ഇത് മൂലം കേള്‍വിക്കുറവ് ഉണ്ടാകാറുണ്ട്. ദീര്‍ഘനേരം ഇയര്‍ഫോണില്‍ പാട്ടു കേള്‍ക്കുന്നതാണ് കേള്‍വിശക്‌തി തകരാറിലാക്കുന്നത്. 10 മിനിറ്റ് പാട്ട് കേട്ട ശേഷം അഞ്ചു മിനിറ്റ് ചെവിക്ക് വിശ്രമം നല്‍കണം. അമിത ശബ്ദത്തില്‍ പാട്ട് കേള്‍ക്കുമ്ബോള്‍ ചെവിക്കുള്ളിലെ രക്‌തക്കുഴലുകള്‍ ചുരുങ്ങുകയും രക്‌തസമ്മര്‍ദം വര്‍ദ്ധിക്കുകയും ചെയ്യും. ഗര്‍ഭിണികള്‍ അമിതശബ്ദത്തില്‍ ഇയര്‍ഫോണില്‍ പാട്ടു കേള്‍ക്കുന്നത് ഗര്‍ഭസ്‌ഥശിശുവിന്റെ വളര്‍ച്ചയെ ബാധിക്കും. അമിതശബ്‌ദം ഏകാഗ്രത കുറയ്‌ക്കുകയും ശരീരത്തിലെ അസിഡിറ്റി കൂട്ടുകയും ചെയ്യും. കുട്ടികളെയാകും ഇത് കൂടുതലായും ബാധിക്കുക.

Related News