Loading ...

Home sports

രാഹുലിനെതിരെ ആഞ്ഞടിച്ച്‌ ആരാധകര്‍ ; ഉയരുന്നത് വന്‍ വിമര്‍ശനങ്ങള്‍

പന്ത്രണ്ടാം എഡിഷന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ബാറ്റ്സ്മാനാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് ഓപ്പണര്‍ കെ എല്‍ രാഹുല്‍. സീസണില്‍ ഇത് വരെ കളിച്ച 12 മത്സരങ്ങളില്‍ നിന്ന് 520 റണ്‍സ് നേടിയിട്ടുള്ള രാഹുലാണ് റണ്‍ വേട്ടയില്‍ രണ്ടാം സ്ഥാനത്തുള്ളത്. സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ 79 റണ്‍സ് നേടി ടീമിന്റെ ടോപ്‌സ്കോററായതും രാഹുലായിരുന്നു. എന്നാല്‍ ഈ മത്സരത്തിന് ശേഷം വലിയ വിമര്‍ശനമാണ് രാഹുലിനെതിരെ ഉയരുന്നത്. 213 റണ്‍സ് പിന്തുടരുന്ന മത്സരത്തില്‍ 56 പന്തില്‍ നിന്ന് 79 റണ്‍സായിരുന്നു രാഹുല്‍ നേടിയത്. ഈ വേഗം കുറഞ്ഞ ഇന്നിംഗ്സാണ് ആരാധകരെ ചൊടിപ്പിച്ചത്. ആഞ്ഞടിക്കേണ്ട‌ സമയങ്ങളിലും അതിന് രാഹുല്‍ ശ്രമിച്ചില്ലെന്നും ടീമിന്റെ വിജയമായിരുന്നില്ല മറിച്ച്‌ സ്വന്തംപ്രകടനത്തിനാണ് രാഹുല്‍ ശ്രദ്ധ കൊടുത്തതെന്നുമാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍. ഇത് പോലെ കളിച്ചാല്‍ ഒരു മത്സരത്തില്‍ പോലും അദ്ദേഹത്തിന് ടീമിനെ വിജയിപ്പിക്കാനാവില്ലെന്നും, ദയനീയ ഇന്നിംഗ്സെന്നുമൊക്കെ ആരാധകര്‍ രാഹുലിന്റെ ബാറ്റിംഗിനെ വിമര്‍ശിക്കുന്നു.

Related News