Loading ...

Home International

‘പ്രവാസി വേള്‍ഡി’ ന്‍റെ പ്രമുക്തി കര്‍മ്മം സ്വിറ്റ്സര്‍ലാന്‍ഡില്‍.

ദി വേള്‍ഡ് പീസ് മിഷന്‍റെ ആഭിമുഖ്യത്തില്‍ സുവിശേഷ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തി ആരംഭിക്കുന്ന  â€˜à´ªàµà´°à´µà´¾à´¸à´¿ വേള്‍ഡ്’ ( www.pravasiworld.in ) à´Žà´¨àµà´¨ ഓണ്‍ ലൈന്‍ മാധ്യമത്തിന്‍റെ  à´ªàµà´°à´®àµà´•àµà´¤à´¿ കര്‍മ്മം ഒക്ടോബര്‍ 6ന് സ്വിറ്റ്സര്‍ലന്‍ഡില്‍ മാവേലിക്കര രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്  à´¨à´¿à´°àµâ€à´µà´¹à´¿à´šàµà´šàµ.

ഒട്ടനവധി പ്രശസ്തര്‍ പങ്കെടുത്ത പ്രൌഡഗംഭീരമായ ചടങ്ങില്‍ ദി വേള്‍ഡ് പീസ് മിഷന്‍റെ അധ്യക്ഷനും പ്രമുഖ വചന പ്രഘോഷകനും പ്രശസ്ത സംഗീത സംവിധായകനുമായ ശ്രീ സണ്ണി സ്റ്റീഫനും സന്നിഹിതനായിരുന്നു. ശ്രീ.ഷാജി രാമനാലില്‍, ജോയി തര്യന്‍,സെലിന്‍,വിന്‍സി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു..

പ്രസ്തുത ചടങ്ങില്‍ അഭിവന്ദ്യ പിതാവ് ചെയ്ത അനുഗ്രഹ, ആശംസാപ്രസംഗത്തിന്‍റെ പൂര്‍ണ്ണരൂപം.

“നിങ്ങള്‍ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും എന്‍റെ സുവിശേഷം അറിയിക്കുവിന്‍ എന്ന് അരുളിച്ചെയ്ത കര്‍ത്താവിന്‍റെ ദൌത്യം നിറവേറ്റുവാന്‍ നാം എല്ലാവരും ബാധ്യസ്ഥരാണ്. ലോക സമാധാന സന്ദേശവുമായി ‘ദി വേള്‍ഡ് പീസ് മിഷന്‍’ ഇന്ന് ലോകത്തില്‍ എല്ലായിടത്തും ഈശ്വരന്‍റെ സ്നേഹവും കരുണയും ഔദാര്യവും സമാധാനവും അനുഭവിക്കുവാന്‍ ഈ പ്രപഞ്ചത്തിനും മനുഷ്യരാശിക്കും ഇടയാകണം എന്നുള്ള സന്ദേശത്തോടുകൂടി പ്രവര്‍ത്തിച്ചു വരികയാണല്ലോ. നാഥാ നിന്‍ ശാന്തിയെ ഈ ലോകം ദര്‍ശിക്കുവാന്‍ എന്‍റെ കൊച്ചു ജീവിതം കാരണമായിത്തീരട്ടെയെന്നു അസ്സീസിയിലെ പുണ്യവാനായ ഫ്രാന്‍സിസ് പ്രാര്‍ത്ഥിക്കയുണ്ടായി. ആ നാമം സ്വീകരിച്ച മാര്‍പാപ്പാ ലോകമെമ്പാടും സഞ്ചരിച്ചുകൊണ്ട് വിവിധ മത, സാംസ്കാരിക, രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളിലും വിശ്വസിക്കുന്ന മനുഷ്യ സമൂഹത്തിലേക്കു കടന്നു ചെന്ന് സമാധാനത്തിന്‍റെ സന്ദേശം അറിയിക്കുമ്പോള്‍, അഹങ്കാര അധീശ മനോഭാവത്തിലായിരുന്ന ജനതതി എത്ര വിനയത്തോടെയാണ് ഈ സമാധാനം അനുഭവിക്കുവാന്‍ ഇടയാകുന്നത് എന്നു നാം മനസ്സിലാക്കുകയാണ്.
കാലഘട്ടത്തിന്‍റെ ആവശ്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ട്‌ ഇന്ന് പ്രവാസികളുടെ ഇടയില്‍ ഈയൊരു സമാധാന സന്ദേശം എത്തിച്ചുകൊടുക്കുവാന്‍ മാധ്യമങ്ങളിലൂടെയുള്ള പരിശ്രമമാണ് ദി വേള്‍ഡ് പീസ് മിഷന്‍റെ ആഭിമുഖ്യത്തില്‍ നടത്തി വരുന്നത്. കേരളത്തില്‍ നിന്നും ലോകത്തിന്‍റെ പല ഭാഗങ്ങളിലായി വസിക്കുന്ന  à´®à´²à´¯à´¾à´³à´¿à´•à´³à´¾à´¯ സഹോദരങ്ങളുടെയിടയില്‍ സന്തോഷവും സമാധാനവും പരസ്പര ധാരണയും ഐക്യവും ഉണ്ടാക്കുവാന്‍ à´ˆ മാധ്യമ സംരംഭത്തിനു കഴിയട്ടെയെന്ന് ആശംസിക്കയും ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഏവരെയും സര്‍വശക്തനായ ദൈവം കനിഞ്ഞനുഗ്രഹിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുയും ചെയ്യുന്നു.  à´Žà´¨àµâ€à´±àµ† സമാധാനം ഞാന്‍ നിങ്ങള്‍ക്ക് തരുന്നു, അത് ലോകം തരുന്നതുപോലെയല്ല എന്നരുളിച്ചെയ്ത ഉത്ഥിതനായ ക്രിസ്തുവിന്‍റെ ശാശ്വത സമാധാനം à´ˆ പ്രപഞ്ചത്തിലൂടെ, പ്രാര്‍ത്ഥനയിലൂടെ, വിശ്വാസത്തിലൂടെ, സ്നേഹത്തിലൂടെ, സ്നേഹത്തോടെയുള്ള സേവനത്തിലൂടെ സകല മനുഷ്യര്‍ക്കും സംലഭ്യമാക്കിക്കൊടുത്തു കൊണ്ട് ശാശ്വതമായ സമാധാനത്തിന്‍റെ ഉടമകളാകുവാന്‍ നമ്മളോരോരുത്തരെയും അതുവഴി à´ˆ മാനവരാശി മുഴുവനെയും ദൈവം അനുഗ്രഹിക്കട്ടെയെന്നു ആശംസിക്കയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.”
പ്രവാസി വേള്‍ഡ് എന്ന ഈ ഓണ്‍ലൈന്‍ മാധ്യമം നിങ്ങളുടെ ജീവിതത്തിനു പ്രകാശം നല്‍കുന്ന കര്‍മ്മവേദിയായി തീരട്ടെയെന്നു ആശംസിക്കുന്നു.


 
റിപ്പോര്‍ട്ട്: കെ ജെ ജോണ്‍

Related News