Loading ...

Home Education

തമിഴ്നാട് എസ് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 95.2

ചെന്നൈ: ( 29.04.2019) തമിഴ്നാട് എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന് നേരിയ വര്‍ധനയോടെ 95.2 ആണ് ഇത്തവണത്തെ വിജയശതമാനം. 94.5 ആയിരുന്നു 2018ലെ വിജയശതമാനം. മാര്‍ച്ച്‌ 14 മുതല്‍ 29 വരെയാണ് തമിഴ്‌നാട്ടില്‍ എസ് എസ് എല്‍ സി പരീക്ഷ നടന്നത്.

വിദ്യാര്‍ഥികള്‍ക്ക് , , എന്നീ വെബ്സൈറ്റുകളില്‍നിന്ന് ഫലം അറിയാനാകും. ഈ വെബ്സൈറ്റുകളില്‍ നല്‍കിയിരിക്കുന്ന SSLC Exam Results - March 2019 ലിങ്കില്‍ രജിസ്ട്രേഷന്‍ നമ്ബറും ജനന തിയതിയും നല്‍കിയാല്‍ മാര്‍ക്ക് അറിയാനാകും.

9.6 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ തമിഴ്നാട് എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത്. പരീക്ഷയെഴുതിയതില്‍ 97 ശതമാനം പെണ്‍കുട്ടികളും വിജയം നേടിയപ്പോള്‍ 93.3 ആണ് ആണ്‍കുട്ടികളുടെ വിജയശതമാനം.

98.53 ശതമാനം വിജയത്തോടെ തിരുപ്പൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയികളുള്ളത്. രാമനാഥപുരവും (98.48 ശതമാനം) നാമക്കലുമാണ് (98.45 ശതമാനം) രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.

Related News