Loading ...

Home Business

സംസ്ഥാനത്ത് പച്ചക്കറിവില കുതിക്കുന്നു; ബീന്‍സിന് നൂറ് രൂപ വിലയെത്തിയപ്പോള്‍ തക്കാളി 50 രൂപയിലേക്ക്

ന്യൂഏജ് ന്യൂസ്, ഷൊര്ണൂര്: വിഷുവിനുശേഷം പച്ചക്കറികളില് പലതിനും വില കുത്തനെ ഉയര്ന്നു. ബീന്സാണ് മുന്പന്തിയില് നില്ക്കുന്നത്. 60 രൂപയില്നിന്ന് പത്ത് ദിവസത്തിനിടെ 100 രൂപയിലെത്തി. തക്കാളി 30 രൂപയില് നിന്ന് 50 രൂപയായും കാരറ്റ് 50 രൂപയില് നിന്ന് 70 രൂപയായും വര്ധിച്ചിട്ടുണ്ട്. വേനല് കടുത്തതോടെ ഇറച്ചിയും മീനും ഉപേക്ഷിക്കുന്നവര് ആശ്രയിക്കുന്നത് പച്ചക്കറിയെയാണ്.
അടുക്കളത്തോട്ടമുള്പ്പെടെ പച്ചക്കറികള് വീടുകളില്ത്തന്നെയുണ്ടാക്കാന് ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോഴും പച്ചക്കറിക്കടകളില് തിരക്കേറെയാണ്. തമിഴ്നാടിനോട് അതിര്ത്തി പങ്കിടുന്ന പാലക്കാട്ടുപോലും പച്ചക്കറികളെത്തുന്നത് ഒട്ടന്ചത്രമുള്പ്പെടെയുള്ള തമിഴ് ഗ്രാമങ്ങളില് നിന്നാണ്. മൈസൂരില് നിന്ന് പച്ചക്കറികളെത്തുന്നുണ്ട്. ബീന്സ്, തക്കാളി, കാരറ്റ് എന്നിവയ്ക്കാണ് വലിയ രീതിയില് പത്തുദിവസത്തിനിടെ വില വര്ധിച്ചത്. മുന്പ്, ഓരോ മേഖലയിലേയും മൊത്തവിതരണക്കാര് പച്ചക്കറികള് ലോറികളിലെത്തിച്ചിരുന്നു. എന്നാലിപ്പോള്, മൂന്നോ നാലോ മേഖലകളിലുള്ളവര് ഒരു ലോറിക്കുള്ള പച്ചക്കറികള് മാത്രമേ എത്തിക്കുന്നുള്ളൂ. വിലവര്ധനവുള്പ്പെടെയുള്ള പ്രതിസന്ധിയാണ് കാരണം. വിലവര്ധിച്ചതോടെ പല വ്യാപാരികളും ബീന്സുള്പ്പെടെയുള്ളവ കുറച്ചുമാത്രമേ വില്പന നടത്തുന്നുള്ളൂ. ആവശ്യക്കാരും കുറവാണെന്ന് വ്യാപാരികള് പറഞ്ഞു.

Related News