Loading ...

Home sports

ശക്തമായ ടീമാണ് ഇന്ത്യ, ഞങ്ങള്‍ 15 പേരുണ്ട്;അതുക്കൊണ്ട് പുറത്ത് നിന്നുള്ള അഭിപ്രായം സ്വീകരിക്കുന്നില്ലെന്ന് രോഹിത് ശര്‍മ

കൊല്‍ക്കത്ത: ക്രിക്കറ്റ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നതില്‍ ടീമാണ് ഇന്ത്യ.ലോകകപ്പില്‍ ഇന്ത്യയുടെ വൈസ് ക്യാപ്ററന്‍ രോഹിത് പറയുന്നത് ഇന്ത്യന്‍ ടീം വളരെ ശക്തമാണെന്നാണ്. 'ശക്തമായ ടീമാണ് ഇന്ത്യയുടേത്. ടീമില്‍ ഞങ്ങള്‍ 15 പേരുണ്ട്. ഈ 15 പേര്‍ക്ക് അപ്പുറത്തുള്ള മറ്റൊരാള്‍ അഭിപ്രായം പറഞ്ഞാല്‍ അത് ടീമിലുള്ളവരെ ഒരിക്കലും ബാധിക്കില്ല.' ഇന്ത്യ ടുഡെയോട് സംസാരിക്കുകയായിരുന്നു രോഹിത് ശര്‍മ. എന്റെ റോളിനെ കുറിച്ച്‌ എനിക്ക് വ്യക്തമായ ബോധ്യമുണ്ട്. ശിഖര്‍ ധവാനൊപ്പം ടീമിന് മികച്ച അടിത്തറ ഒരുക്കുകയാണ് തന്റെലക്ഷ്യം. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ എനിക്ക് ഇഷ്ടമാണ്. എന്റെ ഗെയിം മനസിലാക്കാന്‍ എനിക്ക് സാധിക്കുമെന്നും ഇന്ത്യയുടെ ബൗളിങ് നിരയ്ക്ക് എതിര്‍ ടീമില്‍ നാശം വിതയ്ക്കാനുള്ള കരുത്തുണ്ടെന്നു രോഹിത് പറഞ്ഞു. 2018ല്‍ നടന്ന ഏഷ്യാ കപ്പില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചത്.

Related News