Loading ...

Home sports

ഉമേഷ് യാദവിന്റെ മങ്ങിയ ഫോമിന് കാരണം ; വെളിപ്പെടുത്തലുമായി ആശിഷ് നെഹ്റ

ഈ സീസണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അത്ര മികച്ച പ്രകടനമല്ല റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവ് കാഴ്ച വെക്കുന്നത്. സീസണില്‍ 9 മത്സരങ്ങള്‍ കളിച്ച താരം 8 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്‌. എറിഞ്ഞ 197 പന്തുകളില്‍ വിട്ടു കൊടുത്തതാവട്ടെ 315 റണ്‍സും. ഉമേഷ് യാദവ് മോശം പ്രകടനത്തിലൂടെ കടന്ന് പോകുന്നതിനിടെ അദ്ദേഹത്തിന്റെ ഫോം നഷ്ടത്തിന് കാരണമെന്തെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ബോളിംഗ് പരിശീലകനുമായ ആശിഷ് നെഹ്റ. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ കഴിയാതിരുന്നത് ഉമേഷ് യാദവിന്റെ പ്രകടനം പിന്നോട്ടടിക്കാന്‍ കാരണമായതായി നെഹ്‌റ പറയുന്നു. ഇത് അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെ ബാധിച്ചതായാണ് നെഹ്റ കണ്ടെത്തിയിരിക്കുന്നത്. നെഹ്റയുടെ വാക്കുകള്‍ ഇങ്ങനെ, " കഴിഞ്ഞ നാലഞ്ച് മാസങ്ങളായുള്ള ‍ പ്രകടനം ഉമേഷിന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്‌. അദ്ദേഹം ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നില്ല, ലോകകപ്പ് ടീമിന്റെയും ഭാഗമല്ല. ഒരു ക്രിക്കറ്റര്‍ക്കും അത്ര എളുപ്പമുള്ള സമയമല്ല ഇത്. ഉമേഷാകട്ടെ ലോകകപ്പില്‍ പകരക്കാരുടെ നിരയില്‍പ്പോലുമില്ല. ഇതെല്ലാം ഉമേഷിന്റെ മനസില്‍ക്കിടന്ന് കളിക്കുന്നുണ്ട്. ഒത്തിരി കഴിവുകളും സ്കില്ലുകളുമുള്ള താരമാണ് ഉമേഷ്, പുതിയ ബോളില്‍ നന്നായി പന്തെറിയുന്ന താരമാണ് അദ്ദേഹം. ഇന്ത്യന്‍ ടീമിലേക്ക് ശക്തമായി തിരിച്ചുകയറനാണ് അദ്ദേഹം ഇപ്പോള്‍ ലക്ഷ്യമിടുന്നത്, അതിന് എന്താണ് ചെയ്യേണ്ടതെന്ന് ഉമേഷിന് കൃത്യമായി അറിയാം." നെഹ്‌റ പറഞ്ഞുനിര്‍ത്തി.

Related News