Loading ...

Home International

സിറിയയിലെ ഐ.എസ്. കേന്ദ്രങ്ങള്‍ റഷ്യ തകര്‍ത്തു

ബെയ്‌റൂട്ട്: à´¸à´¿à´±à´¿à´¯à´¯à´¿à´²àµ† പാല്‍മിറയിലേയും ആലപ്പോയിലെയും ഐ.എസ്. ഭീകര കേന്ദ്രങ്ങള്‍ റഷ്യന്‍ വ്യോമാക്രണത്തില്‍ തകര്‍ന്നു.
പാല്‍മിറയിലെ ഐ.എസിന്റെ 20 വാഹനങ്ങളും മൂന്ന് ആയുധസംഭരണ കേന്ദ്രങ്ങളും തകര്‍ന്നതായി സിറിയന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
നിരവധി ഐ.എസ്. തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ നിരീക്ഷണ സംഘം റിപ്പോര്‍ട്ടുചെയ്തു. സിറിയയില്‍ റഷ്യയുടെ നേതൃത്വത്തിലുള്ള ഏറ്റവും ശക്തമായ ആക്രമണമാണ് പാല്‍മിറയിലുണ്ടായത്.

ആലപ്പോയില്‍ ഐ.എസ്. കൈവശപ്പെടുത്തിയ സൈനിക വിമാനത്താവളത്തിനു നേരേയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സിറിയയില്‍ റഷ്യ 34 വ്യോമാക്രമണങ്ങളാണ് നടത്തിയത്.
കഴിഞ്ഞ മെയിലാണ് സിറിയയിലെ പൗരാണികനഗരമായ പാല്‍മിറ ഐ.എസ്. പിടിച്ചെടുത്തത്.

Related News