Loading ...

Home special dish

ചായയ്ക്ക് കഴിക്കാം ബ്രഡ് കൊണ്ടുള്ള ബജി

ബജി കഴിക്കാത്തവരുണ്ടാകില്ല. ചായക്ക് എന്തുണ്ടാക്കും എന്ന് കൺഫ്യൂഷനിലാണോ? ബ്രെഡാണെങ്കിൽ സുലഭവും. എങ്കിലും രുചിയേറും ബ്രഡ് ബജി തയ്യാറാക്കിയാലോ. എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വിഭവമാണിത്


ഹൈലൈറ്റ്സ്
  • കായബജി, മുട്ടബജി, മുളകു ബജി ഒക്കെ ദിവസവും നമ്മൾ കഴിക്കുന്നുണ്ട്
  • എന്നാൽ നാലുമണിക്ക് ബ്രഡ് കൊണ്ട് ബജിയുണ്ടാക്കി വീട്ടുകാരെ ഞെട്ടിച്ചാലോ
  • എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വിഭവമാണിത്
കായബജി, മുട്ടബജി, മുളകു ബജി ഒക്കെ ദിവസവും നമ്മൾ കഴിക്കുന്നുണ്ട്. എന്നാൽ നാലുമണിക്ക് ബ്രഡ് കൊണ്ട് ബജിയുണ്ടാക്കി വീട്ടുകാരെ ഞെട്ടിച്ചാലോ

ചേരുവകൾ


ബ്രഡ്‌ – 5 എണ്ണം

കടലമാവ് – 1 കപ്പ്
ഉപ്പ് – ആവശ്യത്തിന്

മുളകുപൊടി – 1 സ്പൂൺ

കായം – ഒരു നുള്ള്

എണ്ണ – 500 ഗ്രാം


തയ്യാറാക്കുന്ന വിധം

ബ്രഡ് ഓരോന്നും കോൺ ഷേപ്പിൽ മുറിച്ചു വെയ്ക്കുക. കടലമാവ്, അരിപ്പൊടി, ഉപ്പ്, മുളകുപൊടി, കായം ഇവ നന്നായി കലക്കി വെയ്ക്കുക. ഒരുപാൻ അടുപ്പിൽ വച്ച് എണ്ണ ചൂടാകുമ്പോൾ ഓരോ പീസ് ബ്രഡും കടലമാവിൽ മുക്കി എണ്ണയിൽ ഫ്രൈ ചെയ്തെടുക്കുക.


Related News