Loading ...

Home National

വാരാണസിയിലെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി; നടക്കാന്‍ പോകുന്നത് ത്രികോണ മത്സരമോ ?

നിയാസ് മുസ്തഫ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ വി​വി​ഐ​പി മ​ണ്ഡ​ല​മാ​യ വാ​രാ​ണ​സി സാ​ക്ഷ്യം​വ​ഹി​ക്കാ​ന്‍ പോ​കു​ന്ന​ത് ത്രി​കോ​ണ മ​ത്സ​ര​ത്തി​നോ‍? പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ മ​ണ്ഡ​ല​മാ​യ വാ​രാ​ണ​സി​യി​ല്‍ എ​സ്പി-​ബി​എ​സ്പി-​ആ​ര്‍​എ​ല്‍​ഡി സ​ഖ്യ സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത് ശാ​ലി​നി യാ​ദ​വ് ആ​ണ്. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി ആ​യി അ​ജ​യ് റാ​യി​യും. മോ​ദി​ക്കെ​തി​രേ വാ​രാ​ണ​സി​യി​ല്‍ മ​ത്സ​രി​ക്കാ​ന്‍ പ്രി​യ​ങ്ക ഗാ​ന്ധി​ക്ക് ആ​ഗ്ര​ഹമുണ്ടായിരുന്നു. രാ​ഹു​ല്‍​ഗാ​ന്ധി പ​റ​ഞ്ഞാ​ല്‍ വാ​രാ​ണ​സി​യി​ല്‍ മ​ത്സ​രി​ക്കു​മെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞതാണ്. എ​ന്നാ​ല്‍ അ​വ​സാ​ന നി​മി​ഷം പ്രി​യ​ങ്ക മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലാ​യെ​ന്ന തീ​രു​മാ​ന​ത്തി​ല്‍ രാ​ഹു​ല്‍​ഗാ​ന്ധി​യും സോ​ണി​യ ഗാ​ന്ധി​യും എ​ത്തി. ഇ​തോ​ടെ 2014ല്‍ ​മോ​ദി​യെ നേ​രി​ട്ട അ​ജ​യ് റാ​യി കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ര്‍​ഥി ആ​യി വീണ്ടും വന്നിരിക്കുന്നു. മോ​ദി​ക്കെ​തി​രേ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ ഏ​ക സ്ഥാ​നാ​ര്‍​ഥി എ​ന്ന ആ​ശ​യം ന​ട​പ്പി​ലാ​കാ​തെ പോ​യ​തി​ല്‍ ബി​ജെ​പി ക്യാ​ന്പ് ആ​ഹ്ലാ​ദ​ത്തി​ലാ​ണ്. പ്രി​യ​ങ്ക ഗാ​ന്ധി ഇ​വി​ടെ മ​ത്സ​രി​ക്കാ​നെ​ത്തി​യാ​ല്‍ എ​സ്പി-​ബി​എ​സ്പി-​ആ​ര്‍​എ​ല്‍​ഡി സ​ഖ്യം പി​ന്തു​ണ ന​ല്‍​കി​യേ​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു. പ്രി​യ​ങ്ക വ​ന്നാ​ല്‍ മോ​ദി ര​ണ്ടാ​മ​തൊ​രു സീ​റ്റി​ല്‍ കൂ​ടി മ​ത്സ​രി​ക്കു​ന്ന​തി​നെ കു​റി​ച്ചും ആ​ലോ​ചി​ച്ചി​രു​ന്നു.

വാ​രാ​ണ​സി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ത്രം വ്യ​ക്ത​മാ​യ​തോ​ടെ മോ​ദി ക്യാ​ന്പ് വി​ജ​യം ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്. 2014ല്‍ 3,71,784​വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് മോ​ദി വി​ജ​യി​ച്ച​ത്. ന​രേ​ന്ദ്ര​മോ​ദി 5,81,022 വോ​ട്ടും ആം​ആ​ദ്മി പാ​ര്‍​ട്ടി നേ​താ​വും ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ള്‍ 2,09,238 വോ​ട്ടും നേ​ടി​യ​പ്പോ​ള്‍ കോ​ണ്‍​ഗ്ര​സി​ലെ അ​ജ​യ് റാ​യി 75,614 വോ​ട്ടാ​ണ് നേ​ടി​യ​ത്. ബി​എ​സ്പി​യി​ലെ വി​ജ​യ് പ്ര​കാ​ശ് ജ​യ്സ്വാ​ള്‍ 60,579 വോ​ട്ടു​ക​ള്‍ നേ​ടി.

2014ല്‍ ​മോ​ദി ത​രം​ഗം രാ​ജ്യ​ത്ത് നി​ല​നി​ന്നി​രു​ന്നു. ഇ​ന്ന് ആ ​ത​രം​ഗം ഇ​ല്ലാ​യെ​ന്ന​ത് പ്ര​തി​പ​ക്ഷ​ത്തി​ന് ആ​ശ്വാ​സം ന​ല്‍​കു​ന്നു. 2014ലെ ​ഭൂ​രി​പ​ക്ഷം ല​ഭി​ച്ചി​ല്ലെ​ങ്കി​ലും ഏ​റ്റ​വും കു​റ​ഞ്ഞ​ത് ര​ണ്ടു​ല​ക്ഷം വോ​ട്ടി​ന് മോ​ദി വി​ജ​യി​ക്കു​മെ​ന്നാ​ണ് ബി​ജെ​പി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ല്‍. മ​ണ്ഡ​ല​ത്തി​ല്‍ അ​ട്ടി​മ​റി വി​ജ​യം നേ​ടു​മെ​ന്നാ​ണ് ശാ​ലി​നി യാ​ദ​വി​ന്‍റെ അ​വ​കാ​ശ​വാ​ദം.

മോ​ദി​യു​ടെ പ​രാ​ജ​യം ഉ​റ​പ്പാ​ക്കു​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം, മ​ത്സ​രി​ക്കു​ന്ന​ത് അ​ജ​യ് റാ​യ് ആ​ണെ​ങ്കി​ലും പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ നേ​രി​ട്ടു​ള്ള മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് വാ​രാ​ണ​സി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ള്‍ കോ​ണ്‍​ഗ്ര​സ് ന​ട​ത്തു​ക. അ​തു​കൊ​ണ്ടു ത​ന്നെ ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ള്‍ വോ​ട്ട് കൂ​ടു​ത​ല്‍ അ​ജ​യ് റാ​യ് നേ​ടു​ക​യും മോ​ദി​യു​ടെ ഭൂ​രി​പ​ക്ഷം കു​റ​യു​ക​യും ചെ​യ്താ​ല്‍ അ​ത് പ്രി​യ​ങ്ക​യു​ടെ നേ​ട്ട​മാ​യി മാ​റും. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ത​വ​ണ തോ​റ്റ അ​ജ​യ് റാ​യി​യെ വീ​ണ്ടും സ്ഥാ​നാ​ര്‍​ഥി ആ​ക്കി​യ​തി​ല്‍ ചി​ല കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്ക് എ​തി​ര്‍​പ്പു​ണ്ട്. ഈ ​എ​തി​ര്‍​പ്പ് പ്രി​യ​ങ്ക ഇ​ട​പെ​ടു​ന്ന​തോ​ടെ പ​രി​ഹ​രി​ക്ക​പ്പെ​ടും.തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​മാ​യ മേ​യ് 19നാ​ണ് വാ​രാ​ണ​സി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഇ​ന്നാ​ണ്.

Related News